സൗദി സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി യുഎഇ വിമാന കമ്പനികള്‍
എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബൈ, എയർ അറേബ്യ വിമാനങ്ങളാണ് സൗദി സർവീസ് പുനരാരംഭിക്കുമെന്ന് അറിയിച്ചത്.
Update: 2021-09-09 17:27 GMT
യാത്രാവിലക്ക് നീങ്ങിയതോടെ യു.എ.ഇയിലെ വിമാനകമ്പനികൾ സൗദി സർവീസ് പുനരാംഭിക്കുന്നു. കഴിഞ്ഞ ദിവസമാണ് സൗദി യു.എ.ഇയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചത്.
യു.എ.ഇ വിമാന കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബൈ, എയർ അറേബ്യ വിമാനങ്ങളാണ് അടുത്ത ദിവസങ്ങളിൽ സൗദി സർവീസ് പുനരാരംഭിക്കുമെന്ന് അറിയിച്ചത്. എമിറേറ്റ്സ് ഇത്തിഹാദ് വിമാനങ്ങൾ ഈമാസം 11 മുതൽ സൗദിയിലേക്ക് പറക്കും. ഫ്ലൈ ദുബൈ വിമാനങ്ങൾ 12 മുതലും എയർ അറേബ്യ 14 മുതലും സൗദിയിലേക്ക് സർവീസ് ആരംഭിക്കും.
എമിറേറ്റ്സ് ആഴ്ചയിൽ 24 സർവീസുകൾ സൗദിയിലേക്ക് നടത്തും. റിയാദ്, ജിദ്ദ, ദമ്മാം വിമാനത്താവളങ്ങളികേക് ദിവസവും വിമാനമുണ്ടാകും. മദീനയിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുണ്ടാകും. റിയാദ് സർവീസ് 16 മുതൽ ദിവസം രണ്ടായി ഉയർത്തുമെന്നും എമിറേറ്റ്സ് അറിയിച്ചു.