ദിവസവും ഒരു കാരറ്റ് കഴിച്ചോളൂ... ഒന്നല്ല,ഏഴുണ്ട് ഗുണങ്ങൾ

ബീറ്റാ കരോട്ടിൻ, ആൽഫ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകളാൽ കാരറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്

Update: 2023-07-14 06:39 GMT
Editor : Lissy P | By : Web Desk
carrots , health news, health advantages of carrots, consuming carrots everyday,7 health advantages of consuming carrots everyday, കാരറ്റിന്‍റെ ആരോഗ്യ ഗുണങ്ങള്‍,ദിവസവും കാരറ്റ് കഴിക്കാം,കാരറ്റ് കഴിച്ചാല്‍,കാരറ്റ്
AddThis Website Tools
Advertising

ഒരുപാട് ആരോഗ്യഗുണങ്ങളുടെ പച്ചക്കറികളിലൊന്നാണ് കാരറ്റ്. കഴുകി വൃത്തിയാക്കിയ കാരറ്റ് പച്ചയിലോ,ജ്യൂസടിച്ചോ, ആവിയിൽ വേവിച്ചോ കഴിക്കാവുന്നതാണ്. കാരറ്റ് കഴിച്ചാൽ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ ലഭിക്കും.. അതിൽ പ്രധാനപ്പെട്ട ചിലതിതാ....

അവശ്യ പോഷകങ്ങളാൽ സമ്പന്നം: ജീവകങ്ങൾ എ, സി, കെ, പൊട്ടാസ്യം, ഫൈബർ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ മികച്ച ഉറവിടമാണ് കാരറ്റ്. മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിൽ ഈ പോഷകങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

കണ്ണിന്റെ ആരോഗ്യം: കാഴ്ചശക്തിക്ക് ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് വിറ്റമിൻ എ. കാരറ്റാണെങ്കിൽ വിറ്റാമിൻ എയാൽ സമ്പന്നമായി പച്ചക്കറിയാണ്. ഇതിന് പുറമെ ല്യൂട്ടിൻ,ബീറ്റാ കരോട്ടിൻ എന്നിവയും കാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതും കണ്ണിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

ആന്റിഓക്സിഡന്റ്: ബീറ്റാ കരോട്ടിൻ, ആൽഫ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകളാൽ കാരറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. ഇത് ഹൃദ്രോഗം, ചില കാൻസറുകൾ തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കുറക്കുമെന്നാണ് പഠനങ്ങളൾ തെളിയിക്കുന്നത്.

ദഹനത്തിന് സഹായിക്കും: നാരുകളുടെ മികച്ച ഉറവിടമാണ് കാരറ്റ്. ഇത് ദഹനവ്യവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും. മലബന്ധം തടയുകയും ചെയ്യും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കും: കാരറ്റിൽ അടങ്ങിയിരിക്കുന്ന ഫൈബർ രക്തത്തില പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കും. കാരറ്റിൽ കുറഞ്ഞ രീതിയിൽ മധുരം ഉണ്ടെങ്കിലും ഗ്ലൈസെമിക് അടങ്ങിയതിനാൽ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാൻ കാരണമാകില്ല.

ചർമ്മത്തിന്റെ ആരോഗ്യം: കാരറ്റിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ, പ്രത്യേകിച്ച് ബീറ്റാ കരോട്ടിൻ, ആരോഗ്യമുള്ള ചർമ്മം നിലനിർത്താൻ സഹായിക്കുന്നു. ഈ ആന്റിഓക്സിഡന്റുകൾക്ക് സൂര്യാഘാതം കുറയ്ക്കാനും അകാല വാർധക്യം തടയാനും കഴിയും.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News