തണുപ്പകറ്റാന്‍ ഒരു കപ്പ് കാപ്പിയെടുക്കട്ടേ...

കാപ്പി ഇഷ്ടമുള്ളവർക്ക് അതിൻറെ ആരോഗ്യ ഗുണങ്ങള്‍ കൂടി അറിയാം

Update: 2022-01-24 12:18 GMT
Advertising

കാപ്പി കുടിക്കാന്‍ ഇഷടമില്ലാത്തവര്‍ ആരുമുണ്ടാവില്ല. പ്രത്യേകിച്ച് തണുപ്പ് കാലത്ത്. രാവിലെ എഴുന്നേറ്റാല്‍ പലര്‍ക്കും ഒരു കപ്പ് കാപ്പി പതിവായിരിക്കും. കാപ്പിയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. കാപ്പിയില്‍ ധാരാളം കഫീന്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ക്ഷീണത്തെ ചെറുക്കാനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും കഫീന്‍ പേരുകേട്ടതാണ്. അഡിനോസിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്ററിന്റെ റിസപ്റ്ററുകളെ കഫീന്‍ തടയുന്നു, ഇത് തലച്ചോറിലെ മറ്റ് ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

2. അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ്, എന്നിവയുള്‍പ്പെടെയുള്ള ചില ന്യൂറോ ഡിജനറേറ്റീവ് ഡിസോര്‍ഡറുകളില്‍ നിന്ന് സംരക്ഷിക്കാന്‍ കാപ്പി സഹായിക്കുന്നു. പതിവായി കഫീന്‍ കഴിക്കുന്ന ആളുകള്‍ക്ക് പാര്‍ക്കിന്‍സണ്‍സ് രോഗം വരാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 29,000-ത്തിലധികം ആളുകളില്‍ നടത്തിയ പഠനങ്ങളില്‍ കൂടുതല്‍ കാപ്പി കഴിക്കുന്ന ആളുകളില് അല്‍ഷിമേഴ്‌സ് രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

3. കാപ്പി കുടിക്കുന്നത് വിഷാദ രോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങള്‍ കണ്ടെത്തി.  പഠനങ്ങള്‍ അനുസരിച്ച് എല്ലാ ദിവസം ഒരു കപ്പ് കാപ്പി വീതം കുടിക്കുന്നവരില്‍ വിഷാദ രോഗത്തിനുള്ള സാധ്യത 8 ശതമാനം വരെ കുറയുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

4. കാപ്പി കുടിക്കുന്നവരില്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയുന്നു. ദിവസവും ഓരോ കപ്പ് കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 6 ശതമാനം വരെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രക്തത്തിലെ പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളുടെ പ്രവര്‍ത്തനം സംരക്ഷിക്കാനുള്ള കാപ്പിയുടെ കഴിവാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്.

5. കാപ്പി കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു. പ്രതിദിനം മൂന്നോ അഞ്ചോ കപ്പ് കാപ്പി കുടിക്കുന്നത് ഹൃദ്രോഗ സാധ്യത 15% കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. 21 പഠനങ്ങള്‍ പറയുന്നത് ദിവസവും മൂന്നോ നാലോ കപ്പ് കാപ്പി കുടിക്കുന്നത് 21% സ്‌ട്രോക്ക് വരാനുള്ള സാധ്യത കുറക്കുന്നു എന്നാണ്.

21,000-ലധികം ആളുകളില്‍ നടത്തിയ പഠനത്തില്‍ കാപ്പിയുടെ അളവ് കൂടുന്നത് ഹൃദയസ്തംഭനത്തിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും കഫീന്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവിനെ ബാധിക്കും അതിനാല്‍, നിയന്ത്രിക്കപ്പെടാത്ത രക്തസമ്മര്‍ദ്ദമുള്ള ആളുകള്‍ കഫീന്‍ കഴിക്കുന്നത് നിയന്ത്രിക്കേണ്ടതായി വന്നേക്കാം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News