ദിവസം രണ്ട് ലിറ്റർ വെള്ളം കുടിക്കേണ്ടതുണ്ടോ? പുതിയ പഠനം പറയുന്നത്...

എട്ട് ദിവസത്തിനും 96 വയസിനും ഇടയിൽ പ്രായമുള്ള 23 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 5,604 പേരെ നിരീക്ഷിച്ചാണ് പുതിയ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്

Update: 2022-11-27 06:51 GMT
Advertising

ആരോഗ്യം നിലനിർത്താൻ ഒരു വ്യക്തി ദിവസവും കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കണമെന്ന് പൊതുവെ ഡോക്ടർമാരും വിദഗ്ധരും നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കേണ്ട ആവശ്യമില്ലെന്നാണ് പുതിയ പഠനം പറയുന്നത്. എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നതുകൊണ്ട് ദോഷമില്ലെങ്കിലും മിക്ക സാഹചര്യങ്ങളിലും ഇത് ആവശ്യമില്ലെന്നാണ് പുതിയ കണ്ടെത്തല്‍.

ആബർഡീൻ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ആളുകള്‍ ഒരു ദിവസം എത്രമാത്രം വെള്ളം കുടിക്കണമെന്ന് ഗവേഷണം നടത്തിയത്. എട്ട് ദിവസത്തിനും 96 വയസിനും ഇടയിൽ പ്രായമുള്ള 23 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 5,604 പേരെ നിരീക്ഷിച്ചാണ് പുതിയ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സയൻസിൽ പ്രസിദ്ധീകരിച്ച സർവേയുടെ കണ്ടെത്തല്‍ പ്രകാരം പ്രതിദിനം സാധാരണനിലയില്‍ 1.5 മുതൽ 1.8 ലിറ്റർ വരെ വെള്ളമേ ശരീരത്തിന് ആവശ്യമുള്ളൂ.

ചൂടുള്ളതും ഈർപ്പമുള്ളതുമായ അന്തരീക്ഷത്തിലും ഉയരമുള്ള സ്ഥലങ്ങളിലും താമസിക്കുന്ന ആളുകൾക്കും കായികതാരങ്ങൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും കൂടുതൽ വെള്ളം ആവശ്യമാണെന്ന് റിപ്പോർട്ടില്‍ പറയുന്നു. അബർഡീൻ സർവകലാശാലയിലെ പ്രൊഫസർ ജോൺ സ്പീക്ക്മാൻ പറയുന്നതിങ്ങനെ- "നമ്മള്‍ കുടിക്കേണ്ട വെള്ളമെന്നത് നമുക്കാവശ്യമായ വെള്ളത്തില്‍ നിന്ന് ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന വെള്ളം കുറച്ചാല്‍ കിട്ടുന്നതെന്തോ അതാണ്. സര്‍വെയില്‍ പങ്കെടുത്തവരോട് അവർ എത്രമാത്രം കഴിക്കുന്നു എന്ന് ചോദിച്ചാണ് ഭക്ഷണത്തിന്‍റെ അളവ് കണക്കാക്കിയത്. മിക്ക ഭക്ഷണങ്ങളിലും വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ഭക്ഷണം കഴിക്കുന്നതിലൂടെ തന്നെ ഗണ്യമായ അളവിൽ വെള്ളം ലഭിക്കും".

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News