പാലിനൊപ്പം ഈ പഴങ്ങൾ കഴിക്കാറുണ്ടോ? ഉടൻ നിർത്തിക്കോളൂ...

അസിഡിക് സ്വഭാവം കൂടുതലുള്ള പഴങ്ങൾ പാലിനൊപ്പം ഒരിക്കലും കഴിക്കരുതെന്നാണ് ആരോഗ്യവിദഗ്ധർ അറിയിക്കുന്നത്

Update: 2022-11-11 15:58 GMT
Advertising

ഭക്ഷണം എപ്പോഴും പല വിഭവങ്ങൾ കൂട്ടിച്ചേർത്ത് കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. കുഴപ്പമൊന്നുമില്ല എന്ന് നമുക്ക് തോന്നുന്ന കോമ്പിനേഷനുകൾ തിരഞ്ഞെടുക്കും എന്നല്ലാതെ ഏതൊക്കെ ഭക്ഷണ കോമ്പിനേഷനുകളാണ് ശരീരത്തിന് അപകടകരമല്ലാത്തത് എന്നതിനെക്കുറിച്ച് നമുക്ക് വലിയ ധാരണയില്ല. തെറ്റായ ഭക്ഷണ കോമ്പിനേഷനുകൾ ഭാവിയിൽ വലിയ അസുഖങ്ങൾക്ക് കാരണമായേക്കാം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇത്തരത്തിൽ പാലിനൊപ്പം ഒരിക്കലും കഴിച്ചുകൂടാത്ത ഒരുപാട് ഭക്ഷണസാധനങ്ങളുണ്ട്. ഇവയിൽ ഉൾപ്പെടുന്ന പഴങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

വൈറ്റമിൻ സി അടങ്ങിയ പഴങ്ങൾ

അസിഡിക് സ്വഭാവം കൂടുതലുള്ള പഴങ്ങൾ പാലിനൊപ്പം ഒരിക്കലും കഴിക്കരുതെന്നാണ് ആരോഗ്യവിദഗ്ധർ അറിയിക്കുന്നത്. നാരങ്ങ,ഓറഞ്ച് തുടങ്ങിയ പഴങ്ങൾ പാലിനൊപ്പം ചേർത്താൽ പാൽ പിരിയും. ഇവ ഒന്നിച്ച് കഴിക്കുന്നത് വയറ്റിലും അസ്വസ്ഥതകളുണ്ടാക്കും.

വാഴപ്പഴം

കേൾക്കുമ്പോൾ ആശ്ചര്യം തോന്നാമെങ്കിലും വാഴപ്പഴം പാലിനൊപ്പം കഴിക്കുന്നത് അത്ര നല്ലതല്ല. ദഹനത്തിന് സമയമെടുക്കും എന്നതാണ് കാരണം. എന്നാൽ ഷേക്കിന്റെയും സ്മൂത്തികളുടെയും പ്രധാന ചേരുവകളാണ് പാലും വാഴപ്പഴവും എന്നതിനാൽ ഇവ തയ്യാറാക്കുമ്പോൾ ദഹനത്തിനായി ഏലയ്ക്കായോ ജാതിക്കാപ്പൊടിയോ ചേർക്കാം.

മത്തങ്ങ

വിരുദ്ധാഹാരങ്ങളാണ് പാലും മത്തങ്ങയും. മത്തങ്ങയുടെ ദഹനത്തിനായി വേണ്ടി വരുന്ന ആസിഡുകൾ പാലിന് വിരുദ്ധമായി പ്രവർത്തിക്കുകയും ഇവ അസ്വസ്ഥതകളുണ്ടാക്കുകയും ചെയ്യും.

തൈര്

പാലിനൊപ്പം തൈര് യോജിപ്പിക്കുന്നത് ആരോഗ്യപ്രദമല്ല. പുളിപ്പിച്ച ഭക്ഷ്യസാധനങ്ങൾ പാലിനൊപ്പം കഴിക്കുന്നത് അണുബാധയ്ക്ക് കാരണമാകും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News