പാലും പഴവും.. പറയുന്നത് പോലെ അത്ര ചേർച്ചയല്ല; ദഹനം കുഴപ്പത്തിലാക്കുന്ന ഭക്ഷണ കോമ്പിനേഷനുകൾ ഇവയാണ്...

ഫ്രൂട്ട്സ് ധാരാളം കഴിക്കണമെന്നാണ് ഡോക്ടർമാർ അടക്കം നിർദേശിക്കുന്നത്. എന്നാൽ, ഒരു നിയന്ത്രണവുമില്ലാതെ ഫ്രൂട്ട്സ് കഴിക്കുന്നത് ദഹനത്തെ കുഴപ്പത്തിലാകും

Update: 2023-06-30 15:42 GMT
Editor : banuisahak | By : Web Desk
Advertising

ചില ഭക്ഷണ സാധനങ്ങൾ ഒരുമിച്ച് കഴിക്കാൻ പൊതുവെ നമുക്ക് ഇഷ്ടമായിരിക്കും. പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ സംയോജിപ്പിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തിൽ സംശയമില്ല. വിറ്റാമിൻ ഡി, കാൽസ്യം, ഇരുമ്പ്, വിറ്റാമിൻ സി എന്നിവ ശരീരത്തിലേക്ക് ആഗീരണം ചെയ്യാൻ ഈ ഭക്ഷണരീതികൾ സഹായിക്കും. എങ്കിലും, എത്ര പോഷകഗുണങ്ങൾ അടങ്ങിയാത്തനെങ്കിലും പരസ്പരം ചേർന്നുപോകാത്ത ചില ഭക്ഷണങ്ങളുണ്ട്. 

ഇത്തരം ഭക്ഷണങ്ങൾ വയറിന് അസ്വസ്ഥതയും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. പാലിനൊപ്പം തൈര് കഴിക്കരുതെന്ന് കേട്ടിട്ടില്ലേ. അതുപോലെ തന്നെ വിരുദ്ധ ആഹാരങ്ങൾ പലതുണ്ട്. അവയിൽ പലതും അത്ര ഗൗവരവത്തോടെ നാം കണക്കിലെടുക്കാറില്ലെന്ന് മാത്രം. ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം:- 

ഊണിനൊപ്പം ഫ്രൂട്ട്സ് 

ഫ്രൂട്ട്സ് ധാരാളം കഴിക്കണമെന്നാണ് ഡോക്ടർമാർ അടക്കം നിർദേശിക്കുന്നത്. എന്നാൽ, ഒരു നിയന്ത്രണവുമില്ലാതെ ഫ്രൂട്ട്സ് കഴിക്കുന്നത് ദഹനത്തെ കുഴപ്പത്തിലാകും. ഊണ് കഴിച്ചതിന് ശേഷം കുറച്ച് ഫ്രൂട്ട്സ് കഴിക്കുന്നത് ശീലമാക്കിയവരുണ്ടാകും. ചിലപ്പോൾ ഭക്ഷണം കഴിക്കുന്നതിനിടെയും പഴവർഗങ്ങൾ കഴിക്കുന്നവരുണ്ട്. എന്നാൽ, ഈ ശീലം അത്ര നല്ലതല്ല. ഭക്ഷണത്തോടൊപ്പം പഴങ്ങൾ കഴിക്കരുതെന്ന് പോഷകാഹാര വിദഗ്ധർ നിര്ദേശിക്കുന്നതിന് കൃത്യമായ കാരണം ഉണ്ട്. 

അതിൽ പ്രധാനം ദഹനം തന്നെയാണ്. ഭക്ഷണത്തിനൊപ്പം ഫ്രൂട്ട്സ് കഴിക്കുമ്പോൾ ദഹനപ്രശ്‌നങ്ങൾ നേരിടാം. പഴങ്ങൾ ലഘുഭക്ഷണമായി പ്രത്യേകം തന്നെ കഴിക്കേണ്ട ഒന്നാണ്. ഭക്ഷണം കഴിക്കുന്നതിനും ഫ്രൂട്ട്സ് കഴിക്കുന്നതിനുമിടയിൽ ദഹനത്തിനുള്ള സമയമുണ്ടെന്ന് ഉറപ്പാക്കിയാൽ മതി. 

കൊഴുപ്പുള്ള മാംസവും ചീസും

ചീസ്, കൊഴുപ്പ്, സംസ്കരിച്ച മാംസം എന്നിവ ഒരിക്കലും പരസ്പരം ചേരില്ലെന്ന് പോഷകാഹാര വിദഗ്ധർ നിർദേശിക്കുന്നു. ഇവ ഒരുമിച്ച് കഴിക്കുമ്പോൾ പൂരിത കൊഴുപ്പുകളുടെയും സോഡിയത്തിന്റെയും അളവ് ശരീരത്തിൽ ഗണ്യമായി വർധിക്കാൻ ഇടയാകും. ഇത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.

ഓറഞ്ച്, പാൽ 

ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളിൽ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഈ ആസിഡും പാലും ചേർന്നാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ചെറുതല്ല. ആസിഡുകൾ പാലിനെ കട്ടപിടിക്കുകയും ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അതിനാൽ, അവ ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കണം. ഇവ കഴിക്കുന്നതിനിടയിൽ സമയവും പ്രത്യേകം ശ്രദ്ധിക്കണം. 

അയൺ, കാൽസ്യം 

ഇരുമ്പും കാൽസ്യവും മനുഷ്യ ശരീരത്തിന് ആവശ്യമായ രണ്ട് പ്രധാന പോഷകങ്ങളാണ്. എന്നാൽ, ഇവ രണ്ടും ഒരുമിച്ച് കഴിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിന് രണ്ട് പോഷകങ്ങളും ആഗിരണം ചെയ്യാൻ കഴിയില്ല.  രണ്ടും നന്നായി ആഗിരണം ചെയ്യണമെങ്കിൽ ഇരുമ്പ് വിറ്റാമിൻ സിയുമായും കാൽസ്യം വിറ്റാമിൻ ഡിയുമായും സംയോജിപ്പിച്ച് വേണം കഴിക്കാൻ. 

ഈ കോമ്പിനേഷനുകൾ ചെറിയ അളവിൽ എല്ലാവർക്കും ദോഷകരമായി ബാധിക്കണമെന്നില്ലെന്നും പോഷകാഹാര വിദഗ്ധർ പറയുന്നു. എന്നാൽ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ഇവ ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്.  

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News