ഗ്രീന്‍ ടീയും ആരോഗ്യവും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ശരീര ഭാരം കുറയ്ക്കാനും പ്രായമാകുന്നതിന്റെ വേഗത കുറയ്ക്കാനും ഗ്രീന്‍ ടീ നല്ലതാണ്
ചര്‍മ്മത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഏറെ സഹായകരമാണ് ഗ്രീന്‍ ടീ. ശരീര ഭാരം കുറയ്ക്കാനും ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കാനും ഗ്രീന്‍ ടീ നല്ലതാണ്. കൂടാതെ പ്രായമാകുന്നതിന്റെ വേഗത കുറയ്ക്കാനായി സിനിമ താരങ്ങളുള്‍പ്പടെയുള്ളവര്‍ ഗ്രീന്‍ ടീ ഉപയോഗിക്കുന്നുണ്ട്.
എന്നാല്‍ ഗ്രീന്‍ ടീ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
പാനീയങ്ങളിലെല്ലാം തേന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. രുചി കൂട്ടാന്‍ തേന്‍ സഹായിക്കും. പക്ഷേ ഗ്രീന്‍ ടീയില്‍ തേന്‍ ഉപയോഗിക്കുന്നത് പോഷകങ്ങള്‍ ഇല്ലാതാകാന്‍ കാരണമാവും. ഭക്ഷണത്തൊടൊപ്പമോ, അല്ലെങ്കില്‍ തൊട്ടുപിന്നാലെയോ ഗ്രീന്‍ ടീ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഗ്രീന്‍ ടീയുടെ പോഷകങ്ങള്‍ പൂര്‍ണമായും ആഗിരണം ചെയ്യാന്‍ ഈ രീതി സഹായിക്കില്ല.
ഗ്രീന്‍ ടീയുടെ രുചി വര്‍ധിപ്പിക്കാനായി പഞ്ചസാര,തേന്‍, ശര്‍ക്കര എന്നിവ ചേര്‍ക്കാന്‍ പാടില്ല. കൂടാതെ ഒരു ദിവസം മൂന്ന് തവണയില്‍ കൂടുതല്‍ ഗ്രീന്‍ ടീ കുടിക്കുന്നത് ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും ദഹന പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഉറങ്ങുന്നതിന് മുമ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് ശരിയായ ശീലമല്ല. ഇത് ഉറക്കത്തെ തടസ്സപ്പെടുത്താനും സാധ്യതയുണ്ട്.