വെറും വയറ്റിൽ വർക്ക്ഔട്ട് ചെയ്യുന്നത് നല്ലതോ?
ശരീരഭാരം കുറയ്ക്കാൻ ഫാസ്റ്റിങ് വ്യായാമം ചെയ്യുന്നവരാണ് എങ്കിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്.
രാവിലെ എഴുന്നേറ്റ ഉടൻ വ്യായാമം ചെയ്യാൻ ഇറങ്ങുന്നവരാണ് നമ്മളില പലരും. വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിനു ഏറെ നല്ലതാണെന്ന് എല്ലാവർക്കുമറിയാം. വ്യായാമം ചെയ്യുമ്പോൾ ഭക്ഷണം കഴിക്കുന്നവരും അല്ലാത്തവരുമുണ്ട്. എന്തെങ്കിലും കഴിച്ചിട്ടാണോ വെറും വയറ്റിലാണോ വ്യായാമം ചെയ്യണ്ടത് എന്ന സംശയം പലർക്കുമുണ്ട്. ഏകദേശം 10 മുതൽ 14 മണിക്കൂർ വരെ ഭക്ഷണം കഴിക്കാതിരിന്നിട്ടായിരിക്കും പലരും വ്യായാമം ചെയ്യാറുളളത്. ഇതിനെ ഫാസ്റ്റിങ് വ്യായാമം എന്ന് പറയുന്നു.
വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. ശരീരത്തിലെ അധിക കൊഴുപ്പിനെ എരിയിച്ച് കളയാൻ ഏറെ വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് സഹായിക്കും. ശരീരത്തിലെ കൊഴുപ്പിനെ ഊർജ്ജമാക്കാൻ സഹായിക്കുന്ന കോർട്ടിസോൾ രാവിലെ കൂടുതലായി കാണപ്പെടുന്നു. അതുകൊണ്ട് തന്നെ രാവിലെ വെറും വയറ്റിൽ വ്യായാമം ചെയ്യുമ്പോൾ ഈ കൊഴുപ്പിനെ ഉപയോഗിക്കാൻ സഹായിക്കുന്നു.
ശരീരത്തിൻ്റെ രീതിയും അതുപോലെ അവസ്ഥയും കണക്കിലെടുത്ത് വേണം രാവിലെ വെറും വയറ്റിൽ വ്യായാമം ചെയ്യാൻ എന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. ചില പഠനങ്ങൾ ഫാസ്റ്റിങ്ങ് വർക്ക്ഔട്ടുകൾക്ക് ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാൻ കഴിയുമെന്ന് സൂചിപ്പിക്കുന്നു. പ്രഭാതഭക്ഷണം കഴിച്ചതിനുശേഷം വ്യായാമം ചെയ്യുന്നതിനു പകരം, വെറും വയറ്റിൽ വ്യായാമം ചെയ്യുകയാണെങ്കിൽ കൂടുതൽ ഭാരം കുറയാൻ സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ ഫാസ്റ്റിങ് വ്യായാമം ചെയ്യുന്നവരാണ് എങ്കിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. വ്യായാമത്തിന് മുമ്പും ശേഷവും ശേഷവും വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. വ്യായാമത്തിന് ശേഷം, പേശികളെ വീണ്ടെടുക്കുന്നതിനും ഗ്ലൈക്കോജൻ സ്റ്റോറുകൾ നിറയ്ക്കുന്നതിനും പ്രോട്ടീനുകളുടെയും കാർബോഹൈഡ്രേറ്റുകളുടെയും സമ്പന്നമായ, പ്രകൃതിദത്ത ഉറവിടങ്ങൾ ഉൾപ്പെടുന്ന സമീകൃതാഹാരം കഴിക്കണം. ശരീരഭാരം കുറയ്ക്കാനുള്ള ഒരേയൊരു മാർഗ്ഗം വെറും വയറ്റിൽ വ്യായാമം ചെയ്യുക എന്നല്ല. അല്ലാതെയും ചെയ്യാവുന്നതാണ്. നിങ്ങളുടെ ശരീരത്തിന് അനുയോജ്യമായ രീതി തിരഞ്ഞെടുക്കാൻ ശ്രമിക്കുക.