ഉറങ്ങാന്‍ പാടുപെടുകയാണോ? ഇക്കാര്യങ്ങള്‍ ഒഴിവാക്കിയേ പറ്റൂ
മുതിര്‍ന്നവരില്‍ മാത്രമല്ല, കുട്ടികളില്‍ വരെ ഈ പ്രവണത കണ്ടുവരുന്നുണ്ട്. ഫോണില്‍ നിന്നും കണ്ണെടുക്കാതെ ഇങ്ങിനെ നോക്കിക്കൊണ്ടിരിക്കും
സുഖമായി ഉറങ്ങുക എന്നത് ഒരു അനുഗ്രഹം തന്നെയാണ്...ഒന്നു കണ്ണടയ്ക്കാന്‍ സാധിക്കാതെ നേരെ വെളുപ്പിക്കുന്നവരോട് ചോദിച്ചാല്‍ ഈ മറുപടിയാണ് ലഭിക്കുക. അതെ നന്നായിട്ട് ഒന്നുറങ്ങിയാല്‍ നമ്മുടെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. പക്ഷെ നിങ്ങള്‍ പിന്തുടരുന്ന ഈ ശീലങ്ങള്‍ മാറ്റിയേ പറ്റൂ. നിങ്ങൾക്ക് ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ അല്ലെങ്കിൽ ഉറക്കം ഒന്നിലധികം തവണ തടസ്സപ്പെട്ടാല്‍ നിങ്ങളുടെ ശീലങ്ങള്‍ തന്നെയാണ് വില്ലനെന്ന് പോഷകാഹാര വിദഗ്ധൻ ലോവ്നീത് ബത്ര പറയുന്നു.
1. കിടക്കുന്നതിന് മുന്‍പ് ഫോണ്‍ നോക്കുന്നത്
മുതിര്‍ന്നവരില്‍ മാത്രമല്ല, കുട്ടികളില്‍ വരെ ഈ പ്രവണത കണ്ടുവരുന്നുണ്ട്. ഫോണില്‍ നിന്നും കണ്ണെടുക്കാതെ ഇങ്ങിനെ നോക്കിക്കൊണ്ടിരിക്കും. ഒടുവില്‍ എപ്പോഴോ ഉറങ്ങും. രാത്രി വൈകും വരെ ഫോണ്‍ നോക്കിയിരിക്കുന്നത് ശരിക്കും രസകരമായിരിക്കും. എന്നാല്‍ ഒരിക്കലും നിങ്ങളുടെ ഉറക്കത്തിന്‍റെ വിലയല്ല. ഫോൺ മാറ്റിവെച്ച് ഉറങ്ങാൻ ഒരു റിമൈൻഡർ ക്രമീകരിക്കുന്നത് പരിഗണിക്കുക.
2.രാത്രിയില്‍ കനത്ത ഭക്ഷണം കഴിക്കുന്നത്
രാത്രിയില്‍ എപ്പോഴും ലഘുഭക്ഷണം കഴിക്കുന്നതായിരിക്കും നല്ലത്. അമിതമായോ കനത്ത ഭക്ഷണം കഴിക്കുന്നതോ നിങ്ങളുടെ ഉറക്കത്തെ തീര്‍ച്ചയായും തടസപ്പെടുത്തിയേക്കാം. കലോറി കൂടുതലുള്ള ഭാരമേറിയതും കൊഴുപ്പുള്ളതുമായ ഭക്ഷണം ദഹിക്കാൻ സമയമെടുത്തേക്കാം. അത് നിങ്ങൾ നേരിട്ട് ഉറങ്ങാൻ പോകുമ്പോൾ അസ്വസ്ഥതയുണ്ടാക്കാം. രാത്രി വൈകിയുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ല ഉറക്കത്തിന് നല്ലത്.
3. ചായയും കാപ്പിയും മദ്യവും
മദ്യം ഒഴിവാക്കുന്നതിന് ഒന്നിലധികം കാരണങ്ങളുണ്ട്, ഉറക്കക്കുറവ് അതിലൊന്നാണ്. മദ്യം നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തിയേക്കാം. രാത്രി കഫീൻ ഏതു രൂപത്തില്‍ അകത്തു ചെന്നാലും അതു നിങ്ങളുടെ ഉറക്കം കെടുത്തും.