തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഡൽഹിയിൽ നാടകീയ രംഗങ്ങൾ; ആം ആദ്മി പാർട്ടി നേതാക്കളെ പൊലീസ് തടഞ്ഞു

എന്നാൽ ആം ആദ്മി പാർട്ടി നാടകം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു

Update: 2025-01-08 08:04 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഡൽഹിയിൽ നാടകീയ രംഗങ്ങൾ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ മാധ്യമങ്ങളുമായി എത്തിയ ആം ആദ്മി പാർട്ടി നേതാക്കളെ പൊലീസ് തടഞ്ഞു. ഔദ്യോഗിക വസതി സംബന്ധിച്ച ബിജെപിയുടെ ആരോപണം വ്യാജമെന്ന് തെളിയിക്കാനാണ് മാധ്യമങ്ങളുമായി എത്തിയതെന്ന് നേതാക്കൾ പറഞ്ഞു. എന്നാൽ ആം ആദ്മി പാർട്ടി നാടകം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

മുഖ്യമന്ത്രിയുടെ വസതിയിൽ മിനിബാർ, സ്വിമ്മിംഗ് പൂൾ, സ്വർണ്ണത്തിലുള്ള ടോയ്‍ലറ്റ് തുടങ്ങിയവാണ് ബിജെപി ആരോപണം.ഇത് തെറ്റന്നു തെളിയിക്കാനാണ് സഞ്ജയ്‌ സിങ് ,സൗരഭ് ഭരദ്വാജ് എന്നി നേതാക്കൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് എത്തിയത്. മാധ്യമപ്രവർത്തകരെയും അകത്ത് പ്രവേശിപ്പിക്കണമെന്ന് പൊലീസിനോട് നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ ആരെയും അകത്ത് പ്രവേശിപ്പിക്കല്ലെന്ന് പൊലീസ് നിലപാടെടുത്തതോടെ നേതാക്കൾ വസതിക്കു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വസതികൾ ജനങ്ങൾക്ക് തുറന്നു കൊടുത്താൽ യാഥാർഥ്യം വ്യക്തമാകുമെന്ന് നേതാക്കൾ ആരോപിച്ചു. അതിനിടെ തെരഞ്ഞെടുപ്പിനുള്ള കൂടുതൽ വാഗ്ദാനങ്ങൾ കോൺഗ്രസ്‌ പ്രഖ്യാപിച്ചു. ജീവൻ രക്ഷാ യോജന എന്ന പേരിൽ ഡൽഹിയിലെ എല്ലാ ജനങ്ങൾക്ക് 25 ലക്ഷത്തിന്‍റെ ആരോഗ്യ ഇൻഷുറൻസ് നൽകുമെന്നാണ് പ്രഖ്യാപനം. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News