''ഇന്ത്യയിലിപ്പോൾ 'ഭാരത് മാതാ' പോലും അസഭ്യ വാക്കായി''; വിമർശിച്ച് രാഹുൽ

ലോക്‌സഭയിൽ രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ പ്രസംഗത്തിൽനിന്ന് 24 വാക്കുകൾ സഭാരേഖകളിൽനിന്നു നീക്കംചെയ്തിരുന്നു

Update: 2023-08-10 14:15 GMT
Editor : Shaheer | By : Web Desk
Bharat Mata unparliamentary word, Rahul Gandhi Lok Sabha speech parts expunged, Bharat Mata unparliamentary word, Rahul Gandhi Lok Sabha speech, Rahul Gandhi,

രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിനു പുറത്ത്

AddThis Website Tools
Advertising

ന്യൂഡൽഹി: ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിൽനിന്ന് 24 വാക്കുകൾ സഭാരേഖകളിൽനിന്നു നീക്കിയതിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. ഇന്ത്യയിൽ ഇപ്പോൾ ഭാരത് മാതാ പോലും അസഭ്യ വാക്കായിരിക്കുന്നുവെന്ന് രാഹുൽ പറഞ്ഞു.

പാർലമെന്റിൽനിന്നു പുറത്തിറങ്ങുംവഴി മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. അവിശ്വാസ പ്രമേയത്തിനുള്ള മോദിയുടെ പ്രസംഗം ബഹിഷ്‌ക്കരിക്കുമോ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. ഇതിനോടായിരുന്നു രാഹുൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ നീക്കംചെയ്തതു ചൂണ്ടിക്കാട്ടിയത്.

പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധി നടത്തിയത്. പ്രധാനമന്ത്രി മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി ഗണിക്കാത്തതുകൊണ്ടാണ് അങ്ങോട്ട് പോകാത്തതെന്ന് രാഹുൽ കുറ്റപ്പെടുത്തി. ബി.ജെ.പി മണിപ്പൂരിനെ വിഭജിച്ചുവെന്നും പാർലമെന്റിൽനിന്നു പുറത്തിറങ്ങുമ്പോൾ രാഹുൽ ഗാന്ധിയെ സൈന്യത്തെ വിളിച്ച് അക്രമസംഭവങ്ങൾ അവസാനിപ്പിക്കാമായിരുന്നിട്ടും അതു ചെയ്തില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

'നിങ്ങൾ രാജ്യദ്രോഹികളാണ്. അതുകൊണ്ടാണ് പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാതിരുന്നത്. നിങ്ങൾ ഭാരത് മാതാവിന്റെ സംരക്ഷകരല്ല. മണിപ്പൂരിൽ എല്ലായിടത്തും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയാണു നിങ്ങൾ ചെയ്തത്. അതുതന്നെയാണിപ്പോൾ ഹരിയാനയിലും ശ്രമിക്കുന്നത്'-പ്രസംഗത്തിൽ രാഹുൽ ആരോപിച്ചു.

പ്രസംഗത്തിൽനിന്ന് കൊലപാതകം ഉൾപ്പെടെയുള്ള 24 വാക്കുകളാണ് സഭാരേഖകളിൽനിന്നു നീക്കിയത്. കേന്ദ്ര സർക്കാർ ഭാരത മാതാവിനെ കൊല ചെയ്‌തെന്ന വാചകത്തിലെ 'കൊല', ബി.ജെ.പി നേതാക്കൾ രാജ്യദ്രോഹികളാണെന്ന വാചകത്തിലെ 'രാജ്യദ്രോഹി' ഉൾപ്പെടെ നീക്കംചെയ്യപ്പെട്ടവയിൽ ഉൾപ്പെടും. പ്രധാനമന്ത്രിക്ക് മണിപ്പൂരിൽ പോകാൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയ ഭാഗത്തെ 'പ്രധാനമന്ത്രി'യും നീക്കംചെയ്തിട്ടുണ്ട്.

Summary: "Bharat Mata unparliamentary word now": Rahul Gandhi after his Lok Sabha speech parts expunged 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News