'രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണി'; സോണിയാ ഗാന്ധിക്കെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തിലാണ് ബി.ജെ.പി പരാതി നൽകിയത്
ബംഗളൂരു: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ പങ്കെടുത്ത സോണിയാ ഗാന്ധി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് പരാതിയിൽ ബി.ജെ.പി ആരോപിച്ചു.
കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തിലാണ് ബി.ജെ.പി പരാതി നൽകിയത്. കോൺഗ്രസ് വിജയിച്ചാൽ കർണാടകയുടെ പരമാധികാരത്തെ ഭീഷണിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് പ്രസംഗത്തിനിടെ സോണിയാഗാന്ധി പറഞ്ഞിരുന്നു. ഈ പ്രസ്താവന കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. കര്‍ണാടകയിലെ ആറരക്കോടി ജനങ്ങള്‍ക്കുള്ള സന്ദേശം എന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്.
സോണിയാഗാന്ധിയുടെ ഈ പ്രസ്താവന രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.