ആദ്യഘട്ട സ്ഥാനാർഥികളെ ​പ്രഖ്യാപിച്ച് ബി.ജെ.പി; മോദി വാരാണസിയിൽ

കേരളത്തിലെ 12 സ്ഥാനാർഥികളും പട്ടികയിൽ

Update: 2024-03-02 13:32 GMT
Advertising

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യഘട്ട ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 17 സംസ്ഥാനങ്ങൾ, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നായി 195 സ്ഥാനാർഥികളെയാണ് തീരുമാനിച്ചത്. ബി.ജെ.പി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ വാർത്താസമ്മേളനത്തി​ലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടും. പട്ടികയിൽ രണ്ട് മുൻ മുഖ്യമന്ത്രിമാരുമുണ്ട്. 50 വയസ്സിന് താഴെയുള്ള 47 പേരും 28 സ്ത്രീകളുമുണ്ട് പട്ടികയിൽ. എസ്.സി 27, എസ്.ടി 18, പിന്നോക്ക വിഭാഗം 57 എന്നിങ്ങനെയാണ് പട്ടികയിൽ ഇടംപിടിച്ചവർ.

ഉത്തർപ്രദേശ് 51, പശ്ചിമ ബംഗാൾ 20, മധ്യപ്രദേശ് 24, ഗുജറാത്ത് 15, രാജസ്ഥാൻ 15, കേരളം 12, തെലങ്കാന 9, അസം 11, ജാർഖണ്ഡ് 11, ഛത്തീസ്ഗഢ് 11, ഡൽഹി 5, ജമ്മു കശ്മീർ 2, ഉത്തരാഖണ്ഡ് 3, അരുണാചൽ പ്രദേശ് 2, ഗോവ 1, ത്രിപുര 1, ആൻഡമാൻ നിക്കോബാർ 1, ദമാൻ ദിയു 1 എന്നിങ്ങനെയാണ് പ്രഖ്യാപിച്ചത്.

രഘുനാഥ് - കണ്ണൂർ, പ്രഫുൽ കൃഷ്ണ - വടകര, കോഴിക്കോട് - എം.ടി രമേശ്, എം. അബ്ദുസ്സലാം - മലപ്പുറം, പൊന്നാനി - നിവേദിത സുബ്രഹ്മണ്യം, സി. കൃഷ്ണകുമാർ - പാലക്കാട്, തൃശൂർ - സുരേഷ് ഗോപി, ആലപ്പുഴ - ശോഭാ സുരേന്ദ്രൻ, പത്തനംതിട്ട - അനിൽ ആൻ്റണി, ആറ്റിങ്ങൽ - വി. മുരളീധരൻ, തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർ, കാസർകോട് - എം.എൽ. അശ്വിനി എന്നിങ്ങനെയാണ് കേരളത്തിൽനിന്ന് മത്സരിക്കുന്നവർ.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News