മാല മോഷ്ടിക്കാന്‍ ശ്രമിച്ചു, പിടിക്കപ്പെട്ടപ്പോള്‍ വിഴുങ്ങി; 'തൊണ്ടിമുതലും ദൃക്സാക്ഷിയും' മോഡല്‍ മോഷണത്തിലൂടെ വൈറലായി ഈ കള്ളന്‍

ബെംഗളുരുവിലെ കെ.ആര്‍ മാര്‍ക്കറ്റിനടുത്തുള്ള എം.ടി സ്ട്രീറ്റിലാണ് സംഭവം നടന്നത്

Update: 2021-08-25 08:00 GMT
Editor : Roshin | By : Web Desk
മാല മോഷ്ടിക്കാന്‍ ശ്രമിച്ചു, പിടിക്കപ്പെട്ടപ്പോള്‍ വിഴുങ്ങി; തൊണ്ടിമുതലും ദൃക്സാക്ഷിയും മോഡല്‍ മോഷണത്തിലൂടെ വൈറലായി ഈ കള്ളന്‍
AddThis Website Tools
Advertising

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ മുഖ്യ കഥാപാത്രമായെത്തിയ ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. മികച്ച നിരൂപക - പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന്‍റെ കഥ ഒരു മാല മോഷണത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ ചിത്രത്തിലേത് പോലെ ഒരു മാലമോഷണത്തിന്‍റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ബെംഗളുരുവിലെ കെ.ആര്‍ മാര്‍ക്കറ്റിനടുത്തുള്ള എം.ടി സ്ട്രീറ്റിലാണ് സംഭവം നടന്നത്. ഹേമ എന്ന യുവതിയുടെ ഒരു പവന്‍ മംഗല്യ ഗോള്‍ഡ് ചെയ്ന്‍ ഒരു കൂട്ടം യുവാക്കള്‍ തട്ടിപ്പറിക്കാന്‍ ശ്രമം നടത്തുന്നതിലൂടെയാണ് തുടക്കം. കൂട്ടത്തിലെ വിജയ് എന്നയാള്‍ മാല തട്ടിപ്പറിച്ചെങ്കിലും ഹേമ മാലയില്‍ത്തന്നെ പിടിമുറുക്കി. സംഘത്തിലെ മറ്റൊരാള്‍ ഹേമയെ തള്ളിയിട്ടെങ്കിലും മാല പൊട്ടിച്ച വിജയും ഹേമയോടൊപ്പം വീണു.

ഹേമ കള്ളനെന്ന് വിളിച്ചുകൂവിയതോടെ വിജയ് പെട്ടു. അപ്പോഴാണ് പൊട്ടിച്ച മാല അയാള്‍ വിഴുങ്ങിയത്. നാട്ടുകാര്‍ ഇയാളെ കായികമായി കൈകാര്യം ചെയ്തു. ശേഷം കെ.ആര്‍ മാര്‍ക്കറ്റ് എസ്.ഐ ബിജി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തിയ പോലീസ് വിജയെ അറസ്റ്റ് ചെയ്തു.

ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദനത്തെത്തുടര്‍ന്ന് പരിക്കേറ്റ വിജയെ പോലീസ് ആശുപത്രിയിലെത്തിച്ചു. ശേഷം നടത്തിയ എക്സ് റേയില്‍ വയറ്റിനുള്ളില്‍ ഒരു മെറ്റല്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ചെയിന്‍ വിഴുങ്ങുന്നത് ആരും കാണാതിരുന്നതുകൊണ്ടുതന്നെ അത് നഷ്ടപ്പെട്ടുവെന്നാണ് ഉടമസ്ഥയായ ഹേമയും കരുതിയിരുന്നത്.

പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ താന്‍ മട്ടന്‍ ബിരിയാണി കഴിക്കവെ കുടുങ്ങിയ എല്ലാണ് എക്സ് റേയില്‍ കാണുന്നതെന്ന് വിജയ് പറഞ്ഞു. ഡോക്ടര്‍മാര്‍ അയാള്‍ക്ക് എനീമ, പഴം എന്നിവ നല്‍കി വയറ്റിനുള്ളിലെ സാധനം പുറത്തെടുത്തു. അത് ഹേമയുടെ മാല തന്നെയായിരുന്നു.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News