മഹാത്മാ ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശം; കാളിചരൺ മഹാരാജിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
റായ്പൂരിൽ ജയിലിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ ബുധനാഴ്ച രാത്രിയാണ് നൗപാദ പൊലീസ് അറസ്റ്റ് ചെയ്തത്. ട്രാൻസിറ്റ് റിമാൻഡിൽ വ്യാഴാഴ്ച താനെയിലെത്തിച്ച അദ്ദഹത്തെ വെള്ളിയാഴ്ച രാവിലെയാണ് കോടതിയിൽ ഹാജരാക്കിയത്.
മഹാത്മാ ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ വിവാദ ആൾദൈവം കാളിചരൺ മഹാരാജിനെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പിന്നീട് വൈകുന്നേരത്തോടെ അദ്ദേഹത്തെ ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോയി. ഇവിടെയും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
റായ്പൂരിൽ ജയിലിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ ബുധനാഴ്ച രാത്രിയാണ് നൗപാദ പൊലീസ് അറസ്റ്റ് ചെയ്തത്. ട്രാൻസിറ്റ് റിമാൻഡിൽ വ്യാഴാഴ്ച താനെയിലെത്തിച്ച അദ്ദഹത്തെ വെള്ളിയാഴ്ച രാവിലെയാണ് കോടതിയിൽ ഹാജരാക്കിയത്.
കഴിഞ്ഞ വർഷം ഡിസംബർ 26ന് ഛത്തീസ്ഗഡിൽ നടന്ന പരിപാടിയിൽ ഗാന്ധിജിക്കെതിരെ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡിന് പുറമെ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും കാളീചരണിനെതിരെ കേസെടുത്തിരുന്നു. താനെയിൽ എൻ.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ജിതേന്ദ്ര അവ്ഹദ് നൗപദ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് കാളിചരണിനെതിരെ കേസെടുത്തത്.