ദ്വാരക എക്സ്പ്രസ് വേ നിർമാണം; അനുവദിച്ചതിനേക്കാൾ 14 മടങ്ങ് ചെലവെന്ന് സിഎജി റിപ്പോർട്ട്

രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയാണ് ദ്വാരക എലിവേറ്റഡ് അർബൻ എക്സ്പ്രസ് വേ

Update: 2023-08-13 19:21 GMT
Advertising

ഡൽഹി: രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയായ ദ്വാരക എക്‌സ്‌പ്രസ് വേയുടെ നിർമാണത്തിന് അനുവദിച്ചതിനേക്കാൾ 14 മടങ്ങ് കൂടുതൽ ചെലവെന്ന് സിഎജി റിപ്പോർട്ട്. ഒരു കിലോമീറ്ററിന് 18.20 കോടി രൂപയാണ് സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) അനുവദിച്ചത്. എന്നാൽ എക്സ്പ്രസ് വേയുടെ നിർമാണം കിലോമീറ്ററിന് 250.77 കോടി രൂപ ചെലവിലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

ഈ സൂപ്പര്‍ റോഡ് പ്രവർത്തനക്ഷമമായാൽ, ദ്വാരകയിലെയും പഴയ ഗുരുഗ്രാം മേഖലയിലെയും നിവാസികൾക്ക് ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേ ഉപയോഗിച്ച് സോഹ്‌ന വഴി ജയ്‌പൂരിലെത്താൻ രണ്ട് മണിക്കൂർ മാത്രം മതിയാകുമെന്നാണ് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞത്. ഡൽഹി-ജയ്പൂർ ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസൗകര്യം ഗണ്യമായി മെച്ചപ്പെടുത്താനുമാണ് ലക്ഷ്യം.  

3.6 കിലോമീറ്റർ നീളവും എട്ട് വരി വീതിയുമുള്ള ഏറ്റവും നീളമേറിയതും വീതിയുള്ളതുമായ രാജ്യത്തെ ഏറ്റവും വലിയ തുരങ്കപാതയും ദ്വാരക എക്‌സ്‌പ്രസ്‌വേയിൽ ഉണ്ടാകും. ഓട്ടോമേറ്റഡ് ടോളിംഗ് സംവിധാനവും ഇന്റലിജന്റ് ട്രാൻസ്‌പോർട്ടേഷൻ സംവിധാനവും (ഐടിഎസ്) ദ്വാരക എക്‌സ്പ്രസ് വേയിൽ ഉണ്ടാകും. അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം, ടോൾ മാനേജ്‌മെന്റ് സിസ്റ്റം, സിസിടിവി ക്യാമറകൾ എന്നിവ ഉൾപ്പെടുന്ന ഹൈടെക് ട്രാഫിക് മാനേജ്‌മെന്റ് സംവിധാനങ്ങളും ഇതിലുണ്ടാകും.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News