തെരുവുനായയെ ബലാത്സംഗം ചെയ്തു; ഡെലിവറി ബോയ് അറസ്റ്റിൽ

മുൻപും പലതവണ യുവാവ് തെരുവുനായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയുണ്ട്

Update: 2022-10-31 10:52 GMT
Editor : Shaheer | By : Web Desk
തെരുവുനായയെ ബലാത്സംഗം ചെയ്തു; ഡെലിവറി ബോയ് അറസ്റ്റിൽ
AddThis Website Tools
Advertising

മുംബൈ: തെരുവുനായയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. മുംബൈയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഫുഡ് ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന ആകാശ്(25) ആണ് പൊലീസിന്റെ പിടിയിലായത്.

ശനിയാഴ്ച രാത്രിയാണ് മുംബൈയിലെ ഹീറ പന്ന മാളിൽ സംഭവം നടന്നത്. മാളിന്റെ രണ്ടാം നിലയിലുള്ള പിറകുവശത്തെ ബാൽകണിയിലായിരുന്നു യുവാവ് തെരുവുനായയെ പിടിച്ചുവച്ച് ലൈംഗികമായി പീഡിപ്പിച്ചത്. ഈ സമയത്ത് ഇതുവഴി കടന്നുപോയ ഒരാളാണ് സംഭവം കണ്ടത്. മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ ബോംബേ ആനിമൽ റൈറ്റ്‌സിന് ഇതിന്റെ വിഡിയോ പകർത്തി അയച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നുവെന്ന് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തു.

തുടർന്ന് എൻ.ജി.ഒ അംഗമായ മിനു സേത്തും മറ്റൊരു മൃഗസംരക്ഷണ പ്രവർത്തകനും പൊവായ് പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിലാണ് ഡെലിവറി ബോയിയെ പിടികൂടുന്നത്. ആറു മാസം പ്രായമുള്ള നായയെയാണ് യുവാവ് പീഡിപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. മുൻപും പലതവണ ഇയാൾ തെരുവുനായ്ക്കളെ പീഡിപ്പിച്ചതായും പരാതിയുണ്ട്. ഇതിന്റെ വിഡിയോ പകർത്തി മറ്റൊരു ഡെലിവറി ബോയ് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ എൻ.ജി.ഒയ്ക്ക് ലഭിച്ചിരുന്നു.

കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് വച്ച് നൂരി എന്നു പേരുള്ള പട്ടിയെ ഒരാൾ ക്രൂരമായി ബലാത്സംഗം ചെയ്തിരുന്നു. പീഡനത്തിനു പുറമെ പട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ വടി കുത്തിക്കയറ്റുകയും ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു.

Summary: 28-year-old food delivery boy, who sexually assaults stray dog in Heera Panna Mall in Powai, Mumbai, Arrested

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News