ജനങ്ങളുടെ ശബ്ദം ദൈവത്തിന്‍റെ ശബ്ദമാണ്; ആം ആദ്മിയെ അഭിനന്ദിച്ച് സിദ്ദു
അമൃത്സര്‍ ഈസ്റ്റില്‍ നിന്നും ജനവിധി തേടുന്ന സിദ്ദു വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഏറെ പിന്നിലാണ്
പഞ്ചാബിലെ അട്ടിമറി വിജയത്തില്‍ ആം ആദ്മി പാര്‍ട്ടിയെ അഭിനന്ദിച്ച് പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു. ജനവിധിയെ മാനിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
''ജനങ്ങളുടെ ശബ്ദം ദൈവത്തിന്‍റെ ശബ്ദമാണ്. ജനവിധിയെ വിനയപൂര്‍വം സ്വീകരിക്കുന്നു. ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനങ്ങള്‍'' സിദ്ദു ട്വിറ്ററില്‍ കുറിച്ചു. അമൃത്സര്‍ ഈസ്റ്റില്‍ നിന്നും ജനവിധി തേടുന്ന സിദ്ദു വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഏറെ പിന്നിലാണ്. ഇവിടെ ആപ് സ്ഥാനാര്‍ഥി ജീവന്‍ജ്യോത് കൗറാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന മണ്ഡലം കൂടിയാണ് അമൃത്സറിലെ അമൃത്സര്‍ ഈസ്റ്റ് മണ്ഡലം.
മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി യഥാക്രമം 1,214 വോട്ടുകൾക്കും 3,461 വോട്ടുകൾക്കും ചാംകൗർ സാഹിബിലും ഭദൗര്‍ മണ്ഡലത്തിലും പിന്നിലാണ്. ആം ആദ്മി പാർട്ടിയുടെ ലഭ് സിംഗ് ഉഗോകെ ബദൗറിൽ നിന്നും ചരൺജിത് സിംഗ് ചാംകൗർ സാഹിബിൽ നിന്നും ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസിന് അട്ടിമറിച്ച് പഞ്ചാബ് തൂത്തുവാരിയിരിക്കുകയാണ് കേജ്‍രിവാളിന്‍റെ പാര്‍ട്ടി. 117 അംഗ നിയമസഭയില്‍ 90 സീറ്റുകളില്‍ വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തിയിരിക്കുകയാണ് എഎപി. 17 സീറ്റിലേക്ക് മാത്രമായി കോണ്‍ഗ്രസ് ചുരുങ്ങി.
The voice of the people is the voice of God …. Humbly accept the mandate of the people of Punjab …. Congratulations to Aap !!!
— Navjot Singh Sidhu (@sherryontopp) March 10, 2022