'നല്ലത് ചെയ്യണമെന്ന് ദൈവം പറഞ്ഞു, ഞാൻ ബിജെപിയിൽ ചേർന്നു'; കോൺഗ്രസ് വിട്ട ദിഗംബർ കാമത്ത്

തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് വിടില്ലെന്ന് ക്ഷേത്രത്തിൽ പോയി വിശ്വാസ പ്രതിജ്ഞ എടുത്ത് ഏഴ് മാസങ്ങൾക്ക് ശേഷമാണ് എട്ട് പേരും പാർട്ടി വിട്ടത്.

Update: 2022-09-14 14:19 GMT
Editor : banuisahak | By : Web Desk
Advertising

പനാജി: ബിജെപിയിൽ ചേരുന്നതിന് മുമ്പ് താനും ബാക്കിയുള്ള എംഎൽഎമാരും ദൈവത്തിന്റെ അനുമതി വാങ്ങിയിരുന്നുവെന്നും ദൈവം സമ്മതിച്ചുവെന്നും കൂറുമാറ്റങ്ങൾക്ക് നേതൃത്വം നൽകിയ മുൻ ഗോവൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത്. തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് വിടില്ലെന്ന് ക്ഷേത്രത്തിൽ പോയി വിശ്വാസ പ്രതിജ്ഞ എടുത്ത് ഏഴ് മാസങ്ങൾക്ക് ശേഷമാണ് ഗോവയിലെ പതിനൊന്ന് കോൺഗ്രസ് എംഎൽഎമാരിൽ എട്ട് പേരും പാർട്ടി വിട്ടത്. 

ഇതിനെതിരെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു കാമത്ത്. 'തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് വിടില്ലെന്ന് ക്ഷേത്രത്തിൽ പോയി പ്രതിജ്ഞയെടുത്തത് സത്യമാണ്. എന്നാൽ, അതേ ദൈവം തന്നെ ഒരു എളുപ്പവഴി കാണിച്ചുതന്നു. ഞാൻ വീണ്ടും ക്ഷേത്രത്തിൽ പോയി, എന്താണ് ചെയ്യേണ്ടതെന്ന് ദൈവത്തോട് ചോദിച്ചു. നിങ്ങൾക്ക് നല്ലത് ചെയ്യണമെന്ന് ദൈവം എന്നോട് പറഞ്ഞു' 

2019-ൽ കോൺഗ്രസിന്റെ വലിയൊരു വിഭാഗം എം.എൽ.എമാർ കോൺഗ്രസ് വിട്ടതിന് ശേഷം ഏറെ ജാഗ്രതയിലായിരുന്നു കോൺഗ്രസ്. പാർട്ടിയുടെ തിരിച്ചുവരവിനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം ഭാരത് ജോഡോ യാത്ര നടക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി. കാമത്തിന് പുറമേ പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ, ദെലീല ലോബോ, രാജേഷ് ഫാൽദേശായി, കേദാർ നായിക്, സങ്കൽപ് അമോങ്കർ, അലക്‌സോ സെക്വീര, റുഡോൾഫ് ഫെർണാണ്ടസ് എന്നിവരാണ് പാർട്ടി വിട്ടത്. 

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ സാന്നിധ്യത്തിൽ എംഎൽഎമാർക്ക് ബിജെപി അംഗത്വം നൽകി. എട്ട് കോൺഗ്രസ് എംഎൽഎമാർ കൂടി എത്തിയതോടെ ഗോവ നിയമസഭയിൽ 40 അംഗങ്ങളും 20 എംഎൽഎമാരുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News