അഹങ്കാരിയായ പ്രധാനമന്ത്രിയാണ് അറസ്റ്റിന് പിന്നിലെന്ന് കെജ്‌രിവാളിന്റെ ഭാര്യ

എതിർപക്ഷത്തുള്ളവരെ മോദി തകർക്കുകയാണെന്ന് സുനിത കെജ്‌രിവാൾ ആരോപിച്ചു.

Update: 2024-03-22 14:02 GMT
Kejriwals wife says that the arrogant prime minister is behind the arrest
AddThis Website Tools
Advertising

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത. അഹങ്കാരിയായ പ്രധാനമന്ത്രിയാണ് അറസ്റ്റിന് പിന്നിലെന്ന് സുനിത പറഞ്ഞു. എതിർപക്ഷത്തുള്ളവരെ മോദി തകർക്കുകയാണ്. ഡൽഹിയിലെ ജനങ്ങളെ കേന്ദ്രം ചതിച്ചു. കെജ്‌രിവാളിന്റെ ജീവിതം ജനങ്ങൾക്കായി സമർപ്പിച്ചതാണെന്നും സുനിത കെജ്‌രിവാൾ പറഞ്ഞു.

അതിനിടെ കെജ്‌രിവാളിനെ കസ്റ്റഡിയിൽ വേണമെന്ന ഇ.ഡി ആവശ്യത്തിൽ ഡൽഹി റൗസ് അവന്യൂ കോടതിയിൽ വാദം പൂർത്തിയായി. കെജ്‌രിവാളിനെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്ന് ഇ.ഡി ആവശ്യപ്പെട്ടു. മദ്യനയ അഴിമതിയുടെ ബുദ്ധികേന്ദ്രം കെജ്‌രിവാളാണെന്ന് ഇ.ഡി കോടതിയിൽ പറഞ്ഞു. അഴിമതിയിൽ കെജ്‌രിവാൾ നേരിട്ട് ഇടപെട്ടു. കോഴ കൈപ്പറ്റാൻ വേണ്ടി മാത്രമായിരുന്നു മദ്യനയം. എല്ലാത്തിനും ഗൂഢാലോചന നടത്തിയത് കെജ്‌രിവാൾ ആണെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു വാദിച്ചു. അഴിമതിയിൽ നിന്ന് ലഭിച്ച 45 കോടി രൂപ എ.എ.പി ഗോവ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചെന്നും ഇ.ഡി ആരോപിച്ചു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Web Desk

By - Web Desk

contributor

Similar News