ലോക്‍സഭയില്‍ രാമക്ഷേത്ര ചർച്ച; ബഹിഷ്‌കരിച്ച് മുസ്‌ലിം ലീഗ് എം.പിമാർ

അയോധ്യ ലോക്‌സഭയിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചതിൽ ദുരൂഹതയുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി

Update: 2024-02-10 07:53 GMT
Editor : Shaheer | By : Web Desk
Muslim League MPs boycott Ram Mandir debate in the Lok Sabha, ET Mohammed Basheer, Abdussamad Samadani, Kani K Navas, Muslim League
AddThis Website Tools
Advertising

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് എം.പിമാർ. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ലോക്‌സഭയിൽ നടക്കുന്ന ചർച്ച എം.പിമാർ ബഹിഷ്‌ക്കരിച്ചു. ലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരാണു പ്രതിഷേധിച്ചത്.

അയോധ്യ ലോക്‌സഭയിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചതിൽ ദുരൂഹതയുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി ആരോപിച്ചു. ഇന്നലെ രാത്രിയാണ് ചർച്ചയെക്കുറിച്ച് എം.പിമാരെ വിവരമറിയിച്ചത്. ഇതിനെതിരെ ഇൻഡ്യാ മുന്നണിയിലെ കക്ഷികൾ ആഞ്ഞടിച്ചു മുന്നോട്ടുവരേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Summary: Muslim League MPs boycott Ram Mandir debate in the Lok Sabha

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

Web Desk

By - Web Desk

contributor

Similar News