'എല്ലാ തരം വർഗീയതയെയും നേരിടണം'; പോപുലർ ഫ്രണ്ട് റെയ്ഡിൽ രാഹുൽഗാന്ധി

കോൺഗ്രസ് അധ്യക്ഷ പദവി വെറുമൊരു സംഘടനാ പദവിയല്ലെന്നും ചരിത്രപമായ സ്ഥാനമാണെന്നും രാഹുൽ

Update: 2022-09-22 09:46 GMT
എല്ലാ തരം വർഗീയതയെയും നേരിടണം; പോപുലർ ഫ്രണ്ട് റെയ്ഡിൽ രാഹുൽഗാന്ധി
AddThis Website Tools
Advertising

പോപുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകി രാഹുൽ ഗാന്ധി. താൻ എല്ലാതരം ആക്രമണങ്ങൾക്കും എതിരാണെന്നായിരുന്നും എല്ലാതരം വർഗീയതയെയും നേരിടണമെന്നുമായിരുന്നു വാർത്താസമ്മേളനത്തിൽ രാഹുലിന്റെ മറുപടി. ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിൽ കൂടുതൽ സമയമില്ലാത്തതിൽ ആശങ്ക വേണ്ടെന്നും അവിടെ എന്ത് ചെയ്യണമെന്ന് പാർട്ടിക്ക് കൃത്യമായ നിലപാടുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു. യുപിയിൽ ജോഡോ യാത്ര ദൈർഘ്യം എന്തുകൊണ്ട് കുറഞ്ഞുവെന്നതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യാത്ര അതിന്റെ വഴി പരിഗണിച്ചാണ് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് നാളെ പോപുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കേരളം ഉൾപ്പടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ, ഇ.ഡി എന്നിവര്‍ സംയുക്ത റെയ്‌ഡ്‌ സംഘടിപ്പിച്ചിരുന്നു. ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. തെലുങ്കാനയിലെ പോപുലർ ഫ്രണ്ട് ആസ്ഥാനം എൻ.ഐ.എ സീൽ ചെയ്തു. പരിശോധന വിലയിരുത്താൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നത തലയോഗം ചേർന്നിരിക്കുകയാണ്.

ഇന്ത്യയെ ഒരുമിപ്പിക്കുന്നതിനാണ് ഭാരത് ജോഡോ യാത്രയെന്നും ബി.ജെ.പിയെന്ന എ.ടി.എം മെഷീനെതിരെയാണ് കോൺഗ്രസ് പോരാടുന്നതെന്നും രാഹുൽഗാന്ധി പറഞ്ഞു. തൊഴിലില്ലായ്മ രാജ്യത്തിന്റെ പ്രധാന പ്രശ്‌നമാണെന്നും ചൂണ്ടിക്കാട്ടി. കോൺഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ച് തന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് വെറുമൊരു സംഘടനാ പദവിയല്ലെന്നും ചരിത്രപമായ സ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.

കന്യാകുമാരിയിൽ നിന്ന് ഭാരത് ജോഡോ യാത്ര തുടങ്ങിയപ്പോൾ ഗോവ കോൺഗ്രസ് തകർന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനെപ്പറ്റിയും രാഹുൽ പ്രതികരിച്ചു. ജനങ്ങളെ ഭീഷണിപ്പെടുത്തിയും പണം കൊടുത്തും വാങ്ങാനുള്ള കഴിവുള്ളവരാണ് രാജ്യം ഭരിക്കുന്നതായിരുന്നു മറുപടി.

കേരളത്തിൽ യാത്ര വൻ വിജയമാണെന്നും വിജയമാകുന്നതിന് തൊഴിലില്ലായ്മ വർധന, അവശ്യ സാധന വില വർധന തുടങ്ങിയ ചില കാരണങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്നും അതിലൂടെ വിലക്കയറ്റവും തൊഴിലില്ലായ്മയും മറച്ചുവെക്കുകയാണെന്നും വിമർശിച്ചു. കേരളത്തിലെ ജനങ്ങൾ ഇത് മനസ്സിലാക്കിയത് കൊണ്ടാണ് സംസ്ഥാനത്ത് യാത്ര വിജയകരമായതെന്നും പറഞ്ഞു. എൽഡിഎഫ് സർക്കാറിനെ എങ്ങനെ വിലയിരുത്തുന്നുവെന്നതിന് അതിന് മറുപടി പറയാൻ നല്ലത് തന്റെ കേരളത്തിലെ സഹപ്രവർത്തകരാണെന്നായിരുന്നു ഉത്തരം. ഇടതുപക്ഷവുമായ ആശയവ്യത്യാസങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യത്തെപ്പറ്റി തനിക്ക് നല്ല ബോധ്യമുണ്ടെന്നും രാജ്യത്തെ പാവങ്ങൾ കൂടുതൽ ദരിദ്രരാകുന്നു, പണക്കാർ ആസ്തി വർധിപ്പിക്കുകയും ചെയ്യുകയാണെന്നും ഈ പ്രശ്‌നങ്ങളാണ് കൂടുതൽ ഉന്നയിക്കേണ്ടതെന്നും രാഹുൽ പറഞ്ഞു. കൃഷി, വ്യവസായം രംഗങ്ങളിലൊക്കെ രാജ്യത്ത് മൂന്നോ നാലോ ആളുകളാണ് എല്ലാ കാര്യവും ചെയ്യുന്നതെന്നും ബാങ്കുകൾ അവരെ മാത്രം സഹായിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയിലെ ഒരു അണിമാത്രമാണ് താനെന്നും മാധ്യമങ്ങളാണ് തന്നിലേക്ക് യാത്ര കേന്ദ്രീകരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Full View

Rahul Gandhi responded to a question regarding the arrest of Popular Front of india leaders

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News