പുരുഷന്മാരെ പ്രലോഭിപ്പിക്കുന്നു,രാജ്യത്ത് പീഡനം വർധിക്കാൻ കാരണം സ്ത്രീകളുടെ വസ്ത്രധാരണം; വിവാദ പരാമർശവുമായി ബിജെപി എം.എൽ.എ

കോളജിൽ പഠിക്കുമ്പോൾ കുട്ടികൾ മുഴുവൻ വസ്ത്രവും ധരിക്കണം

Update: 2022-02-09 10:40 GMT
Editor : Dibin Gopan | By : Web Desk
Advertising

കർണാടകയിൽ ഹിജാബ് വിവാദം പുകയുന്നതിനിടെ വിവാദപരാമർശവുമായി ബിജെപി എം.എൽ.എ രേണുകാചാര്യ. രാജ്യത്ത് ബലാത്സംഗം കൂടാൻ കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണെന്നാണ് എം.എൽ.എയുടെ കണ്ടെത്തൽ. ഹിജാബ് വിവാദത്തിന് പിന്നാലെ ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് ധരിക്കുന്ന വ്യക്തിയാണ് എന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. ഹിജാബ് ആകട്ടെ, ജീൻസ് ആകട്ടെ, ബിക്കിനി ആകട്ടെ... ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് സ്ത്രീയുടെ അവകാശമാണ്. അതിന് ഇന്ത്യൻ ഭരണഘടന അനുമതി നൽകുന്നുണ്ടെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.

ബിക്കിനി പോലുള്ള വാക്കുകൾ ഉപയോഗിക്കുന്നതുപോലും തരംതാഴ്ന്ന പ്രസ്താവനയാണ്.കോളജിൽ പഠിക്കുമ്പോൾ കുട്ടികൾ മുഴുവൻ വസ്ത്രവും ധരിക്കണം. സ്ത്രീകൾ അല്പവസ്ത്രം ധരിക്കുന്നത് പുരുഷൻമാരെ പ്രലോഭിപ്പിക്കുന്നു. ഇത് രാജ്യത്ത് ബലാത്സംഗങ്ങൾ വർധിക്കുന്നുവെന്നും രേണുകാചാര്യ പറഞ്ഞു.അതേസമയം, കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഹിന്ദുക്കൾ ഹിജാബ് ധരിക്കാൻ ആവശ്യപ്പെടുന്ന നിയമം കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് കർണാടക ഊർജ മന്ത്രി സുനിൽ കുമാർ.സിദ്ധരാമയ്യയും കോൺഗ്രസും ഇത്തരം മാനസികാവസ്ഥയിൽ നിന്ന് കരകയറണമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന് ജനവിധി ലഭിച്ചാൽ എല്ലാ ഹിന്ദുക്കളും ഹിജാബ് ധരിക്കണമെന്ന നിയമം പോലും വന്നേക്കാം.സിദ്ധരാമയ്യയും കോൺഗ്രസും ഇത്തരം മാനസികാവസ്ഥയിൽ നിന്ന് കരകയറണം. ഇന്നലെ ഡി.കെ ശിവകുമാർ കൊടി നീക്കം ചെയ്തുവെന്ന തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചു. തെറ്റായ പ്രസ്താവനകളുമായി ഇപ്പോഴും കോൺഗ്രസ് മുന്നോട്ടുപോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹിജാബിനോടോ. കാവി ഷാൾ ധരിക്കുന്നതിനോ അനകൂലമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News