രാമനവമി ദിനത്തിൽ ബീഹാറിലെ മസ്ജിദ് മിനാരത്തില്‍ കാവി പതാക നാട്ടി
സംഭവത്തിൽ എഫ്ഐആർ ഫയൽ ചെയ്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല
Update: 2022-04-12 06:56 GMT


പട്‌ന: രാമനവമി ആഘോഷങ്ങൾക്കിടെ ബിഹാറിലെ മുസാഫർപൂരിൽ മസ്ജിദ് മിനാരത്തില്‍ ഒരു കൂട്ടം ആളുകൾ കാവി പതാക നാട്ടി. മസ്ജിദിന്‍റെ മതിൽ വഴി കയറിയാണ് മിനാരത്തിന് മുകളിൽ കാവി പതാക നാട്ടിയതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബൈക്കുകളിലെത്തിയ ചെറുപ്പക്കാരുടെ കൈയിൽ വടിവാളും ഹോക്കിസ്റ്റിക്കുകളും കാണാം.
സംഭവത്തിൽ എഫ്ഐആർ ഫയൽ ചെയ്തതായി മുസാഫർപൂർ എസ്എസ്പി ജയന്ത് കാന്ത് സ്ഥിരീകരിച്ചു. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.