ജിഷ്ണു പ്രണോയ് കേസ്: സിബിഐ അന്വേഷണം തേടി അമ്മ ഹരജി നല്‍കും

Update: 2018-04-22 17:09 GMT
Editor : Muhsina
ജിഷ്ണു പ്രണോയ് കേസ്: സിബിഐ അന്വേഷണം തേടി അമ്മ ഹരജി നല്‍കും
Advertising

സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടെങ്കിലും അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇതുവരെ സിബിഐ നിലപാട് അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ്..

ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മഹിജ ഇന്ന് സുപ്രിം കോടതിയില്‍ ഹരജി നല്‍കും. സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടെങ്കിലും അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇതുവരെ സിബിഐ നിലപാട് അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മഹിജ സുപ്രിം കോടതിയെ സമീപിക്കുന്നത്. പാമ്പാടി നെഹ്റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേല്‍, ജീവനക്കാരനായ സിപി പ്രവീണ്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. ലക്കിടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ഷഹീര്‍ ഷൌക്കത്തലിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്റുഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ഹൈക്കോടതി അനുവദിച്ച ജാമ്യത്തിനെതിരെ നല്‍കിയ ഹരജിയും സുപ്രിം കോടതി ഇന്ന് പരിഗണിക്കും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News