കടൽക്ഷോഭം: ചെല്ലാനത്ത് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു
ചെല്ലാനം സെൻറ് മേരീസ് സ്കൂളിൽ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകൾ സമരത്തിലാണ്. സ്കൂൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുകയാണ്. പ്രശ്നത്തിന് പരിഹാരമാകാതെ..
കടൽക്ഷോഭം കൊണ്ട് ദുരിതത്തിലായ കൊച്ചി ചെല്ലാനത്ത് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. പുലിമുട്ടും കടൽ ഭിത്തിയും നിർമിക്കാൻ തീരുമാനമുണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
ചെല്ലാനം സെൻറ് മേരീസ് സ്കൂളിൽ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകൾ സമരത്തിലാണ്. സ്കൂൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുകയാണ്. പ്രശ്നത്തിന് പരിഹാരമാകാതെ വീടുകളിലേക്കില്ല. പുലിമുട്ട് നിർമാണവുമായി ബന്ധപെട്ട് കളക്ടറുടെ നേതൃത്വത്തിൽ ചർച്ച നടന്നെങ്കിലും തീരുമാനമായില്ല. സ്ഥലത്തെ വൈദികരും പൊതു പ്രവർത്തകരും ചേർന്ന് ആക്ഷൻ കൌൺസിൽ രൂപികരിച്ചു.