യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

Update: 2018-05-07 08:52 GMT
Editor : admin
യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
Advertising

എല്ലാവര്‍ക്കും പാര്‍പ്പിടവും ഭക്ഷണവും ആരോഗ്യവും പ്രധാന വാഗ്ദാനം....

യുഡിഎഫിന്‍റെ പ്രകടന പത്രിക മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുറത്തിറക്കി. എല്ലാവര്‍ക്കും പാര്‍പ്പിടവും ഭക്ഷണവും ആരോഗ്യവുമാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. ജൈവകൃഷി പ്രോത്സാഹിപ്പിക്കും. ഭവന രഹിതര്‍ക്ക് അഞ്ചു വര്‍ഷം കൊണ്ട് വീടുകള്‍ നിര്‍മ്മിച്ച് നല്‍കി. പാല്, മുട്ട, ഇറച്ചി എന്നിവയ്ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറച്ചു കൊണ്ടുവരും. 65 വയസ് കഴിയുന്നവര്‍ക്ക് ആംഗന്‍വാടി വഴി സൌജന്യ ഭക്ഷണം. പാവപ്പെട്ട കര്‍ഷകരെ സഹായിക്കുന്നതിന് ധനസമാഹരണത്തിന്‍റെ ഭാഗമായി കൃഷി ബംപര്‍ ലോട്ടറി ആരംഭിക്കും.

മദ്യനയത്തില്‍ മാറ്റം വരുത്തുമെന്നും ഈ സര്‍ക്കാരിന്‍റെ കാലത്ത് ഇനി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് അനുമതി നല്‍കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനി ബാര്‍ ലൈസന്‍സ് നല്‍കുന്നത് കര്‍ശന വ്യവസ്ഥതയോടെ മാത്രം. വ്യവസ്ഥകള്‍ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

പ്രകടനപത്രിക ഒറ്റനോട്ടത്തില്‍

* വിവിധ വികസന പ്രോജക്ടുകളിലൂടെ അടുത്ത 5 വര്‍ഷംകൊണ്ട് 15
ലക്ഷം യുവതീ-യുവാക്കള്‍ക്ക് ജോലി നല്‍കും.
* നഗര-ഗ്രാമ പ്രദേശങ്ങളിലെ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളം
ലഭ്യമാക്കും.
* എല്ലാ ഭവനരഹിതര്‍ക്കും പാര്‍പ്പിടസൗകര്യം ലഭ്യമാക്കും.
* സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക സംവിധാനം.
* ഭക്ഷ്യവസ്തുക്കളുടെയും മറ്റു അത്യാവശ്യ സാധനങ്ങളുടെയും വില
നിലവാരം പിടിച്ചുനിര്‍ത്തും.
* സബ്‌സിഡി നല്‍കി ജൈവകൃഷി വ്യാപിപ്പിക്കും.
* മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുവാന്‍ എല്ലാ ഗ്രാമങ്ങളിലും
ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ ആരംഭിക്കും.
* കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ഫാര്‍മേഴ്‌സ് റിഡ്രസല്‍
വെല്‍ഫയര്‍ അദാലത്ത് ബോര്‍ഡ് എല്ലാ തലങ്ങളിലും രൂപീകരി
ക്കും.
* കൃഷിക്കാര്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കും.
* ഹൈടെക് കൃഷിയിലൂടെ കാര്‍ഷികോല്‍പ്പാദനവും ഉല്‍പ്പാദനക്ഷമ
തയും ഇരട്ടിയാക്കും.
* ജൈവമാലിന്യങ്ങള്‍ ജൈവവളമാക്കാനുള്ള ബ്രഹത്പദ്ധതി രൂപീ
കരിക്കും.
* റബര്‍കര്‍ഷകര്‍ക്കും ഏലകൃഷിക്കാര്‍ക്കും ആശ്വാസമായി റബര്‍
പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് പദ്ധതി.
* റബര്‍ സംസ്‌കരണ വ്യവസായങ്ങള്‍ ആരംഭിക്കും.
* തീരദേശ മലയോരവികസനത്തിന് സമഗ്രപദ്ധതികള്‍.
* വിഴിഞ്ഞം ഉള്‍പ്പെടെയുള്ള വികസനപദ്ധതികള്‍ മൂലം തൊഴിലും
ഭൂമിയും നഷ്ടപ്പെട്ട എല്ലാവരെയും പുനരധിവസിപ്പിക്കും.
* ബി.പി.എല്‍.കാര്‍, വിധവകള്‍, മൂന്നാം ലിംഗക്കാര്‍, അനാഥര്‍,
എയ്ഡ്‌സ് രോഗികള്‍ എന്നിവരെ സഹായിക്കാന്‍ വിവിധ പദ്ധതി
കള്‍.
* എ.പി.എല്‍.കാര്‍ക്ക് എട്ടു രൂപയ്ക്ക് മുകളില്‍ നല്‍കിവരുന്ന അരി
ഏഴു രൂപയ്ക്ക് നല്‍കും.
* മാറാരോഗം പിടിപെട്ടവര്‍ക്ക് മരുന്നും ചികിത്സയും സൗജന്യമായി
നല്‍കുകയും പ്രത്യേക പെന്‍ഷന്‍ അനുവദിക്കുകയും രോഗവിമു
ക്തരായവര്‍ക്കു പ്രത്യേക പുനരധിവാസ പദ്ധതി ആരംഭിക്കുകയും
ചെയ്യും.
* തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്.
* കേരളത്തെ തരിശുഭൂമിരഹിത സംസ്ഥാനമാക്കും.
* ബി.പി.എല്‍.വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിയുള്ളവര്‍ക്ക് സൗജന്യ
മായി മൂന്നുചക്രവാഹനം, ഇന്‍ഷുറന്‍സ്, വീട് എന്നിവ നല്‍കും.
* യുവസംരംഭകര്‍ക്കായി എല്ലാ ജില്ലകളിലും സ്റ്റാര്‍ട്ടപ് വില്ലേജുകള്‍.
* മടങ്ങിവരുന്ന നിരാലംബരായ പ്രവാസികള്‍ക്ക് പെന്‍ഷന്‍. പ്രവാസി
കളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ എയര്‍കേരള എക്‌സ്പ്രസ്
യാഥാര്‍ത്ഥ്യമാക്കും.
* എല്ലാ ഗ്രാമപഞ്ചായത്തിലും നാലു ഹെക്ടര്‍വരെ ഭൂമി ഏറ്റെടുത്ത്
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍ ആരംഭിക്കും.
* മാനേജ്‌മെന്റില്‍ തൊഴിലാളികള്‍ക്ക് പങ്കാളിത്തം: തിരുവനന്തപുര
ത്തും കൊച്ചിയിലും കോഴിക്കോടും സര്‍ക്കാര്‍ വാണിജ്യകേന്ദ്രങ്ങള്‍
ആരംഭിക്കും.
* കൈത്തറി-കയര്‍ വ്യവസായം വൈവിധ്യവല്‍ക്കരിക്കുകയും ആധു
നികവല്‍ക്കരിക്കുകയും ചെയ്യും.
* ഐ.ടി.കയറ്റുമതി 15000 കോടിയില്‍ നിന്ന് ഒരു ലക്ഷം കോടി രൂപ
യായി ഉയര്‍ത്തും.
* യുവസംരംഭകര്‍ക്ക് 20 ലക്ഷം രൂപ പലിശരഹിത വായ്പ.
* തിരുവനന്തപുരം-കാസര്‍ഗോഡ് ജലപാത, ദേശീയ ജലപാത എന്നിവ
പ്രവര്‍ത്തനസജ്ജമാക്കും.
* കേരളത്തിന്റെ തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ചരക്കു
ഗതാഗത സര്‍വീസുകള്‍ പുനരാരംഭിക്കും.
* പൂവാറില്‍ അന്താരാഷ്ട്ര ആഴക്കടല്‍ കപ്പല്‍ നിര്‍മാണസജ്ജമാക്കും.
* ശബരിമല, ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നിവയുള്‍പ്പെടെ എല്ലാ
ആരാധനാലയങ്ങളിലും നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍
സംഘടിപ്പിക്കും.
* ലക്ഷംവീട് പദ്ധതിയിലെ വീടുകളെല്ലാം പുതുക്കിപ്പണിയും.
* ഭൂരഹിതര്‍ക്കെല്ലാം 3 സെന്റ് ഭൂമി സൗജന്യം.
* തലസ്ഥാന നഗരത്തിന്റെ വികസനത്തിന് മുഖ്യമന്ത്രി ചെയര്‍മാനായി
ഉന്നതതല മെട്രോപൊളിറ്റന്‍ റീജിയണല്‍ കൗണ്‍സില്‍.
* വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ
സ്മാര്‍ട്ട് സിറ്റി, ട്രിവാന്‍ഡ്രം കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ്
മെട്രോ, ട്രിവാന്‍ഡ്രം ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍വേ എന്നി
ങ്ങനെ യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികള്‍ സമയബന്ധി
തമായി പൂര്‍ത്തീകരിക്കും.
* ജീവിതനൈപുണീവിദ്യാഭ്യാസവും തൊഴിലധിഷ്ഠിത പരിശീലനവും
വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും.
* മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കു
ന്നവരുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിക്കായി
സമഗ്രപദ്ധതികള്‍ ആവിഷ്‌കരിക്കും.
* സ്ത്രീസംരംഭകര്‍ക്കു വേണ്ടി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ആരംഭിക്കും.
* ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്‌ലറ്റുകള്‍ എല്ലാ പൊതു
സ്ഥലങ്ങളിലും ഏര്‍പ്പെടുത്തും.
* പി.പി.പി മോഡലിന്‍, തീര്‍ത്ഥാടകടൂറിസം, ഫെസ്റ്റിവല്‍ ടൂറിസം,
മെഡിക്കല്‍ ടൂറിസം, വിദ്യാഭ്യാസ ടൂറിസം എന്നിവ വികസിപ്പിക്കും.
* അടുത്ത 5 വര്‍ഷംകൊണ്ട് ഈ മേഖലയില്‍ 5 ലക്ഷം പേര്‍ക്ക് തൊഴി
ലവസരങ്ങള്‍ സൃഷ്ടിക്കും.
* വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസും ക്യാന്‍സര്‍ രോഗി
കള്‍ക്ക് സൗജന്യനിരക്കില്‍ മരുന്നുകളും നല്‍കും.
* എല്ലാ കുടുംബങ്ങളെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍
കൊണ്ടുവരും. 2020 ഓടെ എല്ലാവര്‍ക്കും ആരോഗ്യരക്ഷ ഉറപ്പുവ
രുത്തും.
* മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കും.
* ലാഭകരമല്ലാത്ത സ്‌കൂളുകള്‍ നവീകരിക്കാനും നിലനിര്‍ത്താനും
സ്‌പെഷ്യല്‍ പാക്കേജ് പ്രഖ്യാപിക്കും.
* ശാസ്ത്ര അവബോധം നല്‍കാന്‍ എല്ലാ താലൂക്കുകളിലും എഫ്.എം.
റേഡിയോ നിലയങ്ങള്‍ ആരംഭിക്കും.
* ശ്രേഷ്ഠഭാഷയെ ശാസ്ത്രഭാഷയാക്കി മാറ്റി വികസിപ്പിക്കും.
* എല്ലാ ഗ്രാമപഞ്ചായത്തുകളിലും മിനിസ്റ്റേഡിയങ്ങള്‍ ആരംഭിക്കും.
* സര്‍ക്കാര്‍ സര്‍വീസിലെ അഴിമതിയും കൈക്കൂലിയും കര്‍ശനമായി
നിയന്ത്രിക്കും. പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ലീളളശരല സംവിധാനം
ഏര്‍പ്പെടുത്തും.
* ശുദ്ധവായുവും ശുദ്ധജലവും ശുദ്ധഭക്ഷണവും ഉറപ്പു വരുത്തും.
* മദ്യത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിനോ
ടൊപ്പം ഘട്ടം ഘട്ടമായി 10 വര്‍ഷത്തിനകം കേരളത്തെ മദ്യവിമുക്ത
മാക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News