തിരുവനന്തപുരം ആര്‍സിസിയില്‍ ആഭ്യന്തര പ്രതിസന്ധി
സൂപ്രണ്ടടക്കം ഡോക്ടര്മാര്‍ കൂട്ടത്തോടെ രാജിവച്ചു
തിരുവനന്തപുംര ആര്‍ സിസിയില്‍ ആശുപത്രി സൂപ്രണ്ടടക്കം ഡോക്ടര്‍മാരുടെ കൂട്ട രാജി . സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ ചികില്‍സ മാനദണ്ഡങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം . എന്നാല്‍ ഉത്തരവ് പിന്‍വലിക്കില്ലെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി വ്യക്തമാക്കി.
കാന്‍സര്‍ ചിക്തിസയുടെ ഭാഗമായ കീമോ തെറാപ്പി ക്ലിനിക്കല്‍ ഓങ്കോളിജിസ്റ്റുകളും മെഡിക്കല്‍ ഓങ്കോളജിസ്റ്റുകളും നടത്തിയിരുന്നു. ഇനി മെഡിക്കല്‍ ഓങ്കോളിസ്റ്റുകള്‍ മാത്രം കീമോതെറാപ്പി നടത്തിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ഉത്തരവിലുള്ളത്. ഇത്തരത്തില്‍ വിവിധ ചിക്തിസാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തികൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തിലേക്ക് പോയിരിക്കുന്നത്. കാലങ്ങളായി തുടരുന്ന രീതിയില്‍ മാറ്റം വരുത്തും മുന്പ് ചര്‍ച്ചകളോ കൂടിയാലോചനകളോ നടന്നിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.
പുതിയ മാറ്റങ്ങള്‍ വിവിധ വിഭാഗങ്ങളുടെ അവസരം നഷ്ടപ്പെടുത്തുമെന്നും ജീവനക്കാര്‍ പറയുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി ആശുപത്രി സൂപ്രണ്ട് , ഡെപ്യൂട്ടി സൂപ്രണ്ട് , റേഡിയേഷന്‍ ഓങ്കോളജി വകുപ്പ് മേധാവി , റിവ്യുബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ തല്‍സ്ഥാനങ്ങള്‍ രാജിവച്ചു. എന്നാല്‍ പ്രതിഷേധം ചിക്തിസയെ ബാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ മീഡിയവണിനോട് പറഞ്ഞു. പ്രതിഷേധം തുടര്‍ന്നാല്‍ കീമോ തെറാപ്പി അടക്കം ചികില്‍സകളെ അത് ബാധിക്കുമെന്നും ആശങ്കയുണ്ട്