ജനരക്ഷാ യാത്രയില്‍ ഇന്ന് അമിത്ഷാ പങ്കെടുക്കില്ല

Update: 2018-05-23 22:54 GMT
Editor : Muhsina
ജനരക്ഷാ യാത്രയില്‍ ഇന്ന് അമിത്ഷാ പങ്കെടുക്കില്ല
Advertising

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍കുമ്മനം രാജശേഖരന്‍നയിക്കുന്ന ജനരക്ഷാ യാത്രയുടെ മൂന്നാം ദിനത്തില്‍ അമിത്ഷാ പങ്കെടുക്കില്ല. യാത്ര അല്‍പസമയത്തിനകം മമ്പറത്ത് നിന്ന് ആരംഭിക്കും. പിണറായി വഴി കടന്നു പോകുന്ന യാത്ര..

ബി ജെ പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര മൂന്നാം ദിവസത്തിലേക്ക്. കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന ഇന്നത്തെ ജാഥയില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പരിപാടി റദ്ദാക്കി.

Full View

ജാഥയിലും തുടര്‍ന്നുള്ള പൊതുയോഗത്തിലും അമിത് ഷാ പങ്കെടുക്കില്ല. അപ്രതീക്ഷിതമായി ഉണ്ടായ ചില രാഷ്ട്രീയ തിരക്കുകളാണ് യാത്ര റദ്ദാക്കിയതിന് കാരണമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. മുന്‍ തീരുമാനിച്ചിരുന്ന കേരളത്തിലെ മുഴുവന്‍ പരിപാടികളും അമിത്ഷാ റദ്ദാക്കി. ഡല്‍ഹിയില്‍ തിരിക്കിട്ട രാഷ്ട്രീയ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടത് കൊണ്ടാണ് അമിത് ഷാക്ക് എത്താന്‍ കഴിയാതിരുന്നതെന്നാണ് ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ വിശദീരണം. പിണറായി വഴി കടന്നു പോകുന്ന യാത്ര വൈകിട്ട് തലശ്ശേരിയിലാണ് സമാപിക്കുന്നത്.

ചുവപ്പ് ജിഹാദി ഭീകരതക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര മൂന്നാം ദിവസമായ ഇന്ന് മമ്പറത്ത് നിന്നാണ് പ്രയാണം ആരംഭിക്കുന്നത്. ഉദ്ഘാടന ദിവസം പയ്യന്നൂര്‍മുതല്‍പിലാത്തറ വരെ ഒന്‍പത് കിലോമീറ്റര്‍ദൂരം അമിത് ഷാ യാത്രക്കൊപ്പമുണ്ടായിരുന്നു. രണ്ടാം ദിവസമായ ഇന്നലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിദ്യനാഥും യാത്രയില്‍ പങ്കെടുത്തു. പതിനഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന ജനരക്ഷാ യാത്ര നാല് ദിവസമാണ് കണ്ണൂര്‍ജില്ലയില്‍ പര്യടനം നടത്തുന്നത്. ഇന്ന് രാവിലെ മമ്പറത്ത് നിന്ന് ആരംഭിക്കുന്ന യാത്ര മുഖ്യമന്ത്രിയുടെ നാടായ പിണറായി വഴി തലശേരിയില്‍സമാപിക്കും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News