കാട്ടാന ഭീതി അവഗണിച്ചുള്ള ശബരിമലയിലെ ഉരല്‍കുഴി സ്‌നാനത്തിന് തിരക്കേറുന്നു

Update: 2018-05-27 06:25 GMT
Editor : Subin
കാട്ടാന ഭീതി അവഗണിച്ചുള്ള ശബരിമലയിലെ ഉരല്‍കുഴി സ്‌നാനത്തിന് തിരക്കേറുന്നു
Advertising

വെള്ളം കുത്തി വീണ് ഉരലിന്റെ ആകൃതിയില്‍ കുഴി രൂപപ്പെട്ടതിനാല്‍ ഒരാള്‍ക്ക് ഇറങ്ങി കുളിക്കാനാകും. മഹിഷി നിഗ്രഹത്തിന് ശേഷം അയ്യപ്പന്‍ പാപമോചനത്തിനായി ഇവിടെ മുങ്ങിക്കുളിച്ചെന്നാണ് വിശ്വാസം.

ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഹൃദ്യാനുഭവം പകരുന്നതാണ് ഉരല്‍കുഴിയിലെ സ്‌നാനം. ശബരിമല ശാസ്താവിന്റെ തീര്‍ത്ഥമജലമായി കരുതി വിശ്വാസപൂര്‍വം സ്‌നാനത്തിനെത്തുന്നവരും നിരവധി. കാട്ടാന ഭീതിയെ അവഗണിച്ചാണ് തീര്‍ത്ഥാടകര്‍ ഉരല്‍കുഴിയിലേക്കെത്തുന്നത്.

പമ്പയില്‍ മുങ്ങി മലകയറിയാല്‍ ദര്‍ശനത്തിന് ശേഷം ഉരല്‍കുഴിയില്‍ മുങ്ങിക്കുളിച്ച് മലയിറക്കം അതാണ് പതിവ്, പുല്‍മേട് വഴിയുള്ള കാനന പാതയിലൂടെത്തുന്നവര്‍ പമ്പയ്ക്ക് പകരം ഇവിടെയാണ് സ്‌നാനം നടത്താറ്. പാണ്ടിത്താവളത്തിലെ ആനത്താര മുറിച്ച് കടന്നുവേണം ഉരല്‍ കുഴിയിലേക്കെത്താന്‍. കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം എത്തുകയും ചില്ലറ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. ഈ വെല്ലുവിളികള്‍ അതിജീവിച്ചാണ് തീര്‍ത്ഥാടകര്‍ ഉരല്‍ കുഴിയിലേക്ക് എത്തുന്നത്.

കൊടും വനത്തിലെ അഞ്ച് ഉറവകള്‍ ചേര്‍ന്നാണ് ഉരല്‍കുഴി വെള്ളച്ചാട്ടം രൂപപ്പെടുന്നത്. വെള്ളം കുത്തി വീണ് ഉരലിന്റെ ആകൃതിയില്‍ കുഴി രൂപപ്പെട്ടതിനാല്‍ ഒരാള്‍ക്ക് ഇറങ്ങി കുളിക്കാനാകും. മഹിഷി നിഗ്രഹത്തിന് ശേഷം അയ്യപ്പന്‍ പാപമോചനത്തിനായി ഇവിടെ മുങ്ങിക്കുളിച്ചെന്നാണ് വിശ്വാസം.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News