'തെരുവില്‍ കലാപമുണ്ടാക്കാതെ ഹിന്ദുവിന് നീതി കിട്ടില്ല' ടിജി മോഹന്‍ദാസ്

Update: 2018-06-05 10:18 GMT
Editor : Subin
'തെരുവില്‍ കലാപമുണ്ടാക്കാതെ ഹിന്ദുവിന് നീതി കിട്ടില്ല' ടിജി മോഹന്‍ദാസ്
Advertising

പറവൂരില്‍ നടന്ന പൊതുപരിപാടിയിലാണ് ടി ജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം...

തെരുവില്‍ കലാപമുണ്ടാക്കാതെ ഹിന്ദുവിന് നീതി കിട്ടില്ലെന്ന വിവാദ പരാമര്‍ശവുമായി ബിജെപി സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ്. കോടതി വരാന്തയില്‍ കണ്ണീരോടെ കാത്തിരിക്കുന്നതിലും ഭേദം പരസ്പരം വെട്ടിച്ചാവുകയാണെന്നും മോഹന്‍ദാസ് പറഞ്ഞു. പറവൂരില്‍ നടന്ന പൊതുപരിപാടിയിലാണ് ടി ജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം.

Full View

ഹിന്ദുക്കള്‍ക്ക് തളര്‍ച്ച ബാധിച്ചിരിക്കുകയാണെന്നും അതില്‍ നിന്ന് മോചനം നേടണമെന്നുമുള്ള മുഖവുരയോടെയാണ് ടി ജി മോഹന്‍ദാസിന്റെ വിവാദ പ്രസംഗം. കോടതികളില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം മാത്രമാണ് ലഭിക്കുകയെന്നും ജീവിതകാലം മുഴുവന്‍ കോടതി വരാന്തകള്‍ കയറിയിറങ്ങാതെ തെരുവില്‍ കലാപം ചെയ്യണമെന്നും മോഹന്‍ദാസ് പറഞ്ഞു

1982ല്‍ ഹിന്ദുക്കളുടെ ശക്തി കാണിച്ച് കെ കരുണാകരനെ പോലുള്ള ശക്തനായ ഒരു നേതാവിനെ ഭയപ്പെടുത്താന്‍ കഴിഞ്ഞു എന്നാല്‍ ഇന്ന് അതെന്ത് കൊണ്ട് സാധിക്കുന്നില്ല. കോടതി വരാന്തയില്‍ കണ്ണീരോടെ നില്‍ക്കുന്നതിലും ഭേദം വേലുത്തന്പിയെ പോലെ സ്വയം മരണം ഏറ്റുവാങ്ങുകയോ പരസ്പരം വെട്ടി ചാവുകയോ ചെയ്യുകയാണ് എന്നിങ്ങനെയാണ് മോഹന്‍ദാസിന്റെ പ്രസംഗം തുടര്‍ന്നത്. കലാപമുണ്ടാക്കണമെന്ന മോഹന്‍ദാസിന്റെ പ്രസംഗത്തിനെതിരെ സോഷ്യല്‍മീഡിയയിലടക്കം പ്രതിഷേധം ശക്തമായിട്ടുണ്ട്

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News