നിര്‍മ്മാണം തുടങ്ങിയിട്ട് 18 വര്‍ഷം; മലപ്പുറത്തെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ കെട്ടിടം ഇനിയും പൂര്‍ത്തിയായില്ല

കൊണ്ടോട്ടി നഗരസഭയ്ക്ക് കീഴിലെ നീറാട് ആയുര്‍വേദ ആശുപത്രിയാണ് ഇപ്പോഴും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. 

Update: 2018-09-28 01:56 GMT
Advertising

മലപ്പുറത്ത് 18 വര്‍ഷം മുന്‍പ് ആരംഭിച്ച ഒരു സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണം ഇനിയും പൂര്‍ത്തിയായില്ല. കൊണ്ടോട്ടി നഗരസഭയ്ക്ക് കീഴിലെ നീറാട് ആയുര്‍വേദ ആശുപത്രിയാണ് ഇപ്പോഴും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.

കൊണ്ടോട്ടി എടവണ്ണപ്പാറ റോഡില്‍ നീറാട് അങ്ങാടിയിലുള്ള ഈ വാടകക്കെട്ടിടത്തിലാണ് , നഗരസഭയ്ക്കു കീഴിലുള്ള സര്‍ക്കാര്‍ ആയുര്‍വേദാശുപത്രി പ്രവര്‍ത്തിക്കുന്നത്. 18 വര്‍ഷം മുന്‍പ് വി.സി കബീര്‍ ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് അനുമതി ലഭിച്ച ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണം ഇപ്പോഴും പാതിവഴിയിലാണ്. അധികൃതരുടെ അനാസ്ഥ കാരണം നാട്ടുകാരുടെ നിരവധി വര്‍ഷമായുള്ള ആവശ്യമാണ് മുടങ്ങിക്കിടക്കുന്നത്.

Full View

ആശുപത്രിക്ക് പുതിയ സ്ഥലം കണ്ടെത്തി , പാതി വഴിയില്‍ നിര്‍മ്മാണം നിലച്ചു പോയ കുന്നിന്‍ മുകളിലെ കാട് മൂടിയ കെട്ടിടം മറ്റെന്തെങ്കിലും ആവശ്യത്തിനായി ഉപയോഗപ്പെടുത്തുമെന്ന് നഗരസഭ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ യു.കെ മമ്മദ് ഷാ പറഞ്ഞു. കെട്ടിടം പണിയുന്നത് രോഗികള്‍ക്ക് എത്തിപ്പെടാനാകാത്ത കുന്നിന്‍ മുകളിലാണെന്നതാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം. ഇവിടേക്ക് എത്തിപ്പെടാനായി റോഡും മറ്റു സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുമില്ല .

Tags:    

Similar News