സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി നിരക്ക് വർധന; ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി നിർദേശങ്ങൾ സമർപ്പിച്ചു
നിർദേശങ്ങൾ പഠിച്ച ശേഷമേ സർക്കാർ അന്തിമ തീരുമാനമെടുക്കൂ എന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു
സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി സമർപ്പിച്ചു. ഓട്ടോ നിരക്ക് ആദ്യ ഒന്നര കിലോമീറ്ററിന് 30 രൂപയും , ശേഷമുള്ള ഓരോ കിലോമീറ്ററിനും15 രൂപയുമായി വർധിപ്പിക്കാനാണ് നിർദേശം. ടാക്‌സി നിരക്ക് 5 കിലോമീറ്റർ വരെ 210 രൂപയും പിന്നീട് 18 രൂപ വീതവും വർധിപ്പിക്കാനും നിർദേശമുണ്ട്. നിർദേശങ്ങൾ പഠിച്ച ശേഷമേ സർക്കാർ അന്തിമ തീരുമാനമെടുക്കൂ എന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
2018ലാണ് ഏറ്റവുമെടുവിൽ ഓട്ടാ ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിച്ചത്. ഇതിന് ശേഷം ഇന്ധന വില പല തവണ വർധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം സംഘടനകൾ ഉന്നയിച്ചത്. ഡിസംബറിൽ മന്ത്രി തല ചർച്ച നടത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ നിയമിക്കുകയുമായിരുന്നു.