കടയ്ക്കല്‍ ക്ഷേത്രത്തിലെ സിപിഎം പ്രചാരണ ഗാനം; ദേവസ്വം വിജിലന്‍സ് അന്വേഷിക്കും
ഉപദേശക സമിതിക്ക് പിഴവെന്ന് ദേവസ്വം


കൊല്ലം: കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ സംഗീത പരിപാടിയിൽ സിപിഎമ്മിന്റെ വിപ്ലവഗാനങ്ങൾ പാടിയത് ദേവസ്വം വിജിലൻസ് അന്വേഷിക്കും. ഉപദേശക സമിതിക്ക് പിഴവ് സംഭവിച്ചെന്നും നോട്ടീസ് നൽകിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.
റിപ്പോർട്ട് ലഭിച്ചാൽ ശക്തമായ നടപടി ഉണ്ടാകും. ക്ഷേത്രങ്ങൾ രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കില്ല. ഉപദേശക സമിതിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ദേവസ്വത്തിന് രാഷ്ട്രീയമില്ല. ആരു തെറ്റ് ചെയ്താലും അംഗീകരിക്കില്ല. 9ന് ചേരുന്ന ദേവസ്വം ബോർഡ് യോഗം അജണ്ട വച്ച് ചർച്ച ചെയ്യുമെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ ഗായകന്‍ അലോഷി അവതരിപ്പിച്ച സംഗീത പരിപാടിക്ക് എതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. കടയ്ക്കല്‍ തിരുവാതിരയുടെ ഒന്‍പതാം ഉത്സവദിനമായ മാര്‍ച്ച് 10ന് ദേവീ ക്ഷേത്ര ആഡിറ്റോറിയത്തില്‍ ഗായകന്‍ അലോഷി അവതരിപ്പിച്ച സംഗീത പരിപാടിയിൽ പ്രചരണ ഗാനങ്ങള്‍ക്കൊപ്പം സ്റ്റേജിലെ എല്‍ഇഡി വാളില്‍ ഡിവൈഎഫ്ഐയുടെ കൊടിയും സിപിഎമ്മിന്‍റെ ചിഹ്നവും ഉണ്ടായിരുന്നു.