Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: യുജിസി കരട് ചട്ടം രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെയും സർവകലാശാലയുടെയും അവകാശങ്ങൾ ഇല്ലാതാക്കാനാണ് ശ്രമമെന്നും യുജിസി നയം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
'വിസിമാരെ കേന്ദ്രം ഭരിക്കുന്ന പാർട്ടി നിയമിക്കുന്ന നിലയാണ് ഉള്ളത്. സര്‍വകലാശാലകളുടെ അധികാരം ഹനിക്കുന്നത് നീതിവിരുദ്ധമാണ്. സംസ്ഥാനങ്ങൾ ഫണ്ട് നൽകി പ്രവർത്തിക്കുന്ന സർവ്വകലാശാലകളിൽ കേന്ദ്രം ഭരണം നടത്തിക്കോളും എന്ന രാഷ്ട്രീയ ധാർഷ്ട്യമാണ് നടപ്പാക്കുന്നത്'-മുഖ്യമന്ത്രി പറഞ്ഞു.
വാർത്ത കാണാം-