പത്തനംതിട്ടയില്‍ ട്രെയിനിനിടയിൽ പെട്ട് യുവതി മരിച്ചു
കുന്നന്താനം ചിറ സ്വദേശി അനു ഓമനക്കുട്ടനാണ് മരിച്ചത്
Update: 2022-02-12 06:38 GMT
പത്തനംതിട്ടയില്‍ ട്രെയിനിനിടയിൽ പെട്ട് യുവതി മരിച്ചു. പത്തനംതിട്ട കുന്നന്താനം ചിറ സ്വദേശി അനു ഓമനക്കുട്ടനാണ് മരിച്ചത്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ശബരി എക്സ്പ്രസിൽ നിന്ന് പാളത്തിൽ വീണാണ് അപകടം. ബന്ധുവിനെ യാത്രയാക്കാനെത്തിയതായിരുന്നു അനു.