മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണം; കെ.ആർ ഇന്ദിരക്കെതിരെ നടപടിയെടുക്കാതെ പൊലീസിന്റെ ഒളിച്ചുകളി

മുസ്‌ലിം സ്ത്രീകൾ പന്നി പെറും പോലെ പെറ്റ് കൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലക്കി വിടണമെന്നുമായിരുന്നു കെ.ആർ ഇന്ദിരയുടെ ഒരു ഫേസ്ബുക്ബുക്ക് പോസ്റ്റ്. ന്യുനപക്ഷങ്ങൾക്ക് നേരെ ഹോളോ കോസ്റ്റ് നടത്തണമെന്നും അവർ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തു.

Update: 2022-01-19 06:31 GMT
Advertising

മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ആകാശവാണി പ്രോഗ്രാം പ്രോഡ്യൂസർ കെ.ആർ ഇന്ദിരക്കെതിരെ നടപടിയെടുക്കാതെ പൊലീസിന്റെ ഒളിച്ചുകളി. 2019 ലാണ് ഇന്ദിരക്കെതിരെ കേസെടുത്തത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് രണ്ടു വർഷത്തിൽ അധികമായിട്ടും ചോദ്യം ചെയ്യാൻ പോലും പോലീസ് തയ്യാറായിട്ടില്ല. ആർ.എസ്.എസിനെ വിമർശിച്ചാൽ പോലും കേസെടുക്കുന്ന പോലീസ് ഈ കേസിൽ അന്വേഷണം പൂർത്തിയായില്ലെന്ന മറുപടിയാണ് പരാതിക്കാരനായ വിപിൻദാസിന് നൽകിയത്.

മുസ്‌ലിം സ്ത്രീകൾ പന്നി പെറും പോലെ പെറ്റ് കൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലക്കി വിടണമെന്നുമായിരുന്നു കെ.ആർ ഇന്ദിരയുടെ ഒരു ഫേസ്ബുക്ബുക്ക് പോസ്റ്റ്. ന്യുനപക്ഷങ്ങൾക്ക് നേരെ ഹോളോ കോസ്റ്റ് നടത്തണമെന്നും അവർ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തു. ജാമ്യമില്ല വകുപ്പ് പ്രകാരം കൊടുങ്ങലൂർ പോലീസ് കേസ് എടുത്തെങ്കിലും പിന്നീട് ഒരു നടപടിയുമുണ്ടായില്ല. തുടർ നടപടി സ്വീകരിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ആഭ്യന്തര വകുപ്പിന് അനങ്ങാപ്പാറ നയമാണ്.

അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ഫേസ്ബുക് മുഴുവൻ വിവരങ്ങൾ നൽകിയില്ലെന്നുമൊക്കെയുള്ള മറുപടികളാണ് വിവരാവകാശ ചോദ്യങ്ങൾക്ക് പോലീസ് മറുപടി നൽകുന്നത്. മുസ്‌ലിം വനിതകളെ ലക്ഷ്യമിട്ട ബുള്ളി ആപ്പിനെ വിമർശിച്ചാൽ പോലും കേസെടുക്കുന്ന കേരള പോലീസ് ന്യുനപക്ഷ വിരുദ്ധതക്ക് വളം വെച്ചു കൊടുക്കുകയാണെന്നാണ് ആക്ഷേപം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News