സ്ഥാനാർഥി നിർണയത്തിലേക്ക് സഭയെ വലിച്ചിഴക്കരുത്: രമേശ് ചെന്നിത്തല
കെ റെയിലിനുള്ള താക്കീതായി തൃക്കാക്കര തെരഞ്ഞെടുപ്പ് മാറുമെന്ന് ചെന്നിത്തല
ഡല്‍ഹി: എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താൽപ്പര്യക്കാരെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭയാണ് സ്ഥാനാർഥിയെ നിശ്ചയിച്ചതെന്ന് കരുതുന്നില്ല. വിവാദങ്ങളിലേക്ക് കത്തോലിക്കാ സഭയെ വലിച്ചിഴക്കരുതെന്നും ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു.
രാഷ്ട്രീയ പോരാട്ടമായിരുന്നെങ്കിൽ അരുൺകുമാറിനെ സിപിഎം പിൻവലിക്കില്ലായിരുന്നു. രാഷ്ട്രീയ പോരാട്ടത്തിൽ നിന്നും സിപിഎം പിന്മാറിക്കഴിഞ്ഞു. കെ റെയിലിനുള്ള താക്കീതായി തൃക്കാക്കര തെരഞ്ഞെടുപ്പ് മാറുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കേരളം ഭീകരവാദികളുടെ കേന്ദ്രമെന്ന ജെപി നദ്ദയുടെ പരാമർശം തെറ്റാണ്. ധ്രുവീകരണത്തിന് ബിജെപി യും സിപിഎമ്മും ചേര്‍ന്ന് ശ്രമിക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ തടയാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. പോപ്പുലർ ഫ്രണ്ടുമായി സിപിഎമ്മിന് ഒളിഞ്ഞും തെളിഞ്ഞും ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.