കോഴിക്കോട് ഷിഗെല്ല സ്ഥിരീകരിച്ചു; രോഗബാധ ആറ് വയസുകാരിക്ക്

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് നാളെ ജലപരിശോധന നടത്തും.

Update: 2022-04-27 16:07 GMT
Advertising

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. പുതിയാപ്പയിൽ ആറു വയസുകാരിയിലാണ് രോഗബാധ കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗ വ്യാപനമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് നാളെ ജലപരിശോധന നടത്തും. 

അതേസമയം, രാജ്യത്ത് കോവിഡ് ഭീതി അകലുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തില്‍ കേരളത്തിലും മാസ്ക് നിർബന്ധമാക്കി.പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും യാത്ര ചെയ്യുമ്പോഴും മാസ്ക് ധരിക്കണമെന്നാണ് നിർദേശം. മാസ്ക് ധരിച്ചില്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം പിഴ ഈടാക്കുമെന്നും സർക്കാർ അറിയിച്ചു.    

രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു. രണ്ടാഴ്ചക്കിടെ കോവിഡ് കേസുകൾ ഇരട്ടിയായി വർധിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News