വി.ഡി സതീശന്‍: സഭക്കകത്തും പുറത്തും നിറഞ്ഞുനിന്ന പോരാളി
യുഡിഎഫ് ഭരണകാലത്ത് തിരുത്തല്‍ ശക്തിയായി മാറാനും വി.ഡി സതീശനു മടിയുണ്ടായില്ല
നിയമസഭക്കകത്തും പുറത്തും നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തെത്തിച്ചത്. കഴിഞ്ഞ 20 വർഷത്തിനിടെ നിയമസഭയിൽ എല്ലാ നിയമനിർമ്മാണത്തിലും ഏതെങ്കിലും ഘട്ടത്തിൽ സതീശന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. കോണ്ഗ്രസിനുളളിലെ തിരുത്തല്‍ ശക്തിയായി നിന്നതും പൊതുരംഗത്ത് അദ്ദേഹത്തെ ജനകീയനാക്കി.
വി.എസ് സര്‍ക്കാറിന്റെ കാലത്തും ഒന്നാം പിണറായി വിജയന് സക്കാറിന്റെ കാലത്തും ഭരണപക്ഷം നിയമസഭയില്‍ ഏറ്റവും പേടിച്ച പ്രതിപക്ഷ അംഗം ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുളളു. വി.ഡി സതീശന്‍. വിഷയങ്ങൾ ആഴത്തില് പഠിക്കുകയും അത് സമര്‍ത്ഥമായി അവതരിപ്പിക്കുയും ചെയ്യുന്ന സതീശന്റെ മിടുക്ക് ഭരണപക്ഷത്തെ വെട്ടിലാക്കിയ അവസരങ്ങൾ നിരവധിയാണ്.
ഹാരിസണ്‍ മലയാളം-എച്ച്എംടി ഭൂമിയിടപാട്, കിഫ്ബി, ലോട്ടറി, സിഎജി റിപ്പോരട്ട്, പ്രളയ ഫണ്ട് എന്നിങ്ങനെ സഭക്കുളളില്‍ സതീശന്‍ ചോദ്യങ്ങളുയത്തിയ സന്ദര്‍ഭങ്ങളിലെല്ലാം സര്ക്കാര്‍ പ്രതിക്കൂട്ടലായി. UDF കഴിഞ്ഞ രണ്ട് തവണ പ്രതിപക്ഷത്തായിരുന്നപ്പോഴും ഏറ്റവും കൂടുതൽ അടിയന്തര പ്രമേയങ്ങൾ അവതരിപ്പിച്ചത് വ.ഡി സതീശനാണ്. ഒന്നാം പിണറായി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുളള നിയോഗവും പാര്ട്ടി നല്കിയത് സതീശനു തന്നെ.
വി.എസ് സക്കാരിന്റെ കാലത്ത് അന്നത്തെ ധനമമന്ത്രി തോമസ് ഐസകിനെ ലോട്ടറി വിവാദത്തില്‍ പരസ്യ സംവാദത്തിലൂടെ ഞെട്ടിച്ചതാണ് വി.ഡി സതീശനെന്ന പോരാളിയെ പുറത്തെത്തിച്ചത്. ഐസകിനെതിരെ യുഡിഎഫ് എക്കാലവും മുന്നില്‍ നിര്ത്തിയതും സതീശനെയായിരുന്നു.
യുഡിഎഫ് ഭരിക്കുമ്പോൾ മുന്നണിയില്‍ പരിസ്ഥിതി വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഹരിത ഗ്രൂപ്പുണ്ടാക്കി തിരുത്തല്‍ ശക്തിയായി മാറാനും വി.ഡി സതീശനു മടിയുണ്ടായില്ല. ഉമ്മന്‍ ചാണ്ടി സര്ക്കാരിൻറെ പല തീരുമാനങ്ങൾക്കെതിരേയും പ്രതിപക്ഷത്തേക്കാൾ കാമ്പുളള വിമര്‍ശനങ്ങൾ ഉന്നയിച്ചു. നിയമസഭയിലെ ഏറ്റവും പ്രധാനപ്പെട്ട സമിതികളായ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിയുടേയും പബ്ലിക് എസ്റ്റിമേറ്റ് കമ്മറ്റിയുടേയും ചെയര്‍മാനായും പ്രവര്ത്തിച്ചു.
2011ലെ ഉമ്മന്ചാണ്ടി സരക്കാറില്‍ സതീശന് മന്ത്രി സ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിച്ചവര്‍ ഏറെയാണ്. പാര്‍ട്ടി തീരുമാനം മറിച്ചായിരുന്നു. ഇപ്പോൾ പ്രതിപക്ഷ നേതാവിലേക്ക് സതീശന് ഉയരുമ്പോൾ മന്ത്രി സ്ഥാനത്തിലുപരി ഭാവി മുഖ്യമന്ത്രി സ്ഥാനത്തേക്കും കൂടിയാണ് സതീശന്റെ പേര് ഉയരുന്നത്.