നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വാഹനങ്ങളുമായി കോളേജ് വിദ്യാര്‍ഥിനികളുടെ അഭ്യാസം; കേസെടുത്ത് എം.വി.ഡി

കോഴിക്കോട് പ്രൊവിഡൻസ് വുമന്‍സ് കോളജിലെ വിദ്യാര്‍ഥിനികള്‍ക്കെതിരെയാണ് എം.വി.ഡി കേസെടുത്തത്.

Update: 2022-03-26 03:16 GMT
നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വാഹനങ്ങളുമായി കോളേജ് വിദ്യാര്‍ഥിനികളുടെ അഭ്യാസം; കേസെടുത്ത് എം.വി.ഡി
AddThis Website Tools
Advertising

ട്രാഫിക് നിയമങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി വാഹനങ്ങളുമായി അഭ്യാസപ്രകടനങ്ങള്‍ നടത്തിയ കോളേജ് വിദ്യാര്‍ഥിനികള്‍ക്കെതിരെ കേസെടുത്തു. മ

സംഭവത്തില്‍ വിദ്യാർത്ഥിനികളോടും രക്ഷിതാക്കളോടും നേരിട്ട് ഹാജരാകാൻ  ആര്‍.ടിഒ നിർദേശം നൽകി. എന്നാല്‍ ആഘോഷത്തെക്കുറിച്ച് അറിഞ്ഞില്ല എന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.

പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വാഹനമോടിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനമോടിച്ച പലര്‍ക്കും ലൈസന്‍സ് ഇല്ലെന്നും മൂന്ന് വിദ്യാര്‍ഥിനികള്‍ വരെ വാഹനത്തിലുണ്ടായിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അനുമതിയില്ലാതെയാണ് ഇരുചക്രവാഹനങ്ങളുമായി വിദ്യാര്‍ഥികളെത്തിയതെന്നാണ് കോളജ് അധികൃതരുടെ വാദം.

ദൃശ്യങ്ങളില്‍ നിന്ന് നിയലംഘനം നടത്തിയതയി തിരിച്ചറിഞ്ഞ വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും അടുത്ത ബുധനാഴ്ച്ച എം.വി.ഡി നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമലംഘനങ്ങള്‍ പരിശോധിച്ച് പിഴ ചുമത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കനാണ് സാധ്യത.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News