‘ഡ്രോൺ കാമറയിലൂടെ പരിശീലന ദൃശ്യങ്ങൾ​ ചോർത്തി’; കാനഡക്കെതിരെ ഫിഫക്ക്​ പരാതി നൽകി ന്യൂസിലാൻഡ്​

Update: 2024-07-25 10:05 GMT
Editor : safvan rashid | By : Sports Desk
Advertising

പാരിസ്​: ഒളിമ്പിക്​സ്​ വനിത ടീമി​െൻറ പരിശീലന ദൃശ്യങ്ങൾ കാനഡ ചോർത്തിയെന്ന്​ കാണിച്ച്​ ന്യൂസിലാൻഡ്​ ഫിഫക്ക്​ പരാതി നൽകി. ഈ നടപടി ടൂർണമെൻറി​െൻറ സത്യസന്ധതക്ക്​ നിരക്കുന്നതല്ലെന്ന്​ കാണിച്ചാണ്​ ന്യൂസിലാൻഡ്​ നടപടി ആവശ്യപ്പെട്ടത്​. പരാതിയിൻമേൽ ഫിഫ നടപടികൾ ആരംഭിച്ചിട്ടുണ്ട്​.

വിവാദത്തെ തുടർന്ന്​ കാനഡ വനിത ടീം പരിശീലക ബെവ്​ പ്രീസ്​റ്റ്​മാനെയും അസിസ്​റ്റൻറ്​ കോച്ചിനെയും ടീം അനലിസ്​റ്റിനെയും മാറ്റിനിർത്തിയിട്ടുണ്ട്​. ന്യൂസിലാൻഡ്​ വനിത ടീമി​െൻറ പരിശീലന സെഷനിലേക്ക്​ ഡ്രോൺ ക്യാമറ അയച്ച്​ വിവരങ്ങൾ ചോർത്തുകയായിരുന്നു എന്നാണ്​ ആരോപണം.

‘‘ഇതുപോലുള്ള നടപടികൾക്ക്​ ഫുട്​ബോളിൽ സ്ഥാനമില്ല. ഇതിനെതിരെ അടിയന്തിര നടപടി സ്വീകരിക്കേണ്ട്​ ആവശ്യമാണ്​. രണ്ടുതവണ ഞങ്ങളു​ടെ പരിശീലന ദൃശ്യങ്ങൾ കാനഡ ടീം ചോർത്തിയെന്നാണ്​ ഇപ്പോൾ കേൾക്കുന്നത്​. ടൂർണമെൻറി​െൻറ സത്യസന്ധത ഉറപ്പുവരുത്തുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കണം’’ -ന്യൂസിലാൻഡ്​ ഫുട്​ബോൾ സി.ഇ.ഒ ആൻഡ്രൂ പ്രാഗ്​നെൽ അറിയിച്ചു.

വിഷയത്തെക്കുറിച്ച്​ സ്വതന്ത്രമായി അ​ന്വേഷിക്കാമെന്ന്​ കാനഡ സോക്കർ അസോസിയേഷനും അറിയിച്ചു. കാനഡ കോച്ച്​ പ്രിസ്​റ്റ്​മാന്​ ഇതിനെക്കുറിച്ച്​ അറിയില്ലെന്ന്​ വിശ്വസിക്കുന്നതായി കാനഡ ഒളിമ്പിക്​ കമ്മറ്റി സി.ഇ.ഒ ഡേവിഡ്​ ഷുമാക്കർ പ്രതികരിച്ചു. പോയവർഷത്തെ ഒളമ്പിക്​സ്​ വനിത ഫുട്​ബോൾ സ്വർണമെഡൽ ജേതാക്കളാണ്​ കാനഡ. ഗ്രൂപ്പ്​ എയിലെ കാനഡ-ന്യൂസിലൻഡ്​ മത്സരം വ്യാഴാഴ്​ചയാണ്​ അരങ്ങേറുന്നത്​. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News