'ജനാധിപത്യ' ബിജെപി നേരിടുന്ന വെല്ലുവിളികള്‍
മോദിയോടുള്ള അമിത വിശ്വാസം പാര്‍ട്ടിക്കുള്ളില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ഒരു വശത്ത് പാര്‍ട്ടിയുടെ 'സ്ഥിരം പ്രകടനക്കാരന്‍' ആകാന്‍ മോദിക്ക് കഴിയില്ല. മറുവശത്ത്, രണ്ടാം തര നേതൃത്വത്തെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളൊന്നും പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നില്ല.
2014 ന് ശേഷമുള്ള ഇന്ത്യയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ബഹുമുഖ കഥകളില്‍ നിന്നു വേര്‍പ്പെടുത്താനാകില്ല. മറ്റേതൊരു പാര്‍ട്ടിയെ പോലെ തന്നെ വോട്ടര്‍മാരെ ആകര്‍ഷിക്കാനും സ്വാധീനിക്കാനും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അലിഖിത നിയമങ്ങള്‍ ബി.ജെ.പിയും പിന്തുടരുന്നു. ഇത്തരത്തിലുള്ള മനോഭാവം, സമകാല ഇന്ത്യയില്‍ ഹിന്ദുത്വ ദേശീയതയെ പ്രബലമായ ആഖ്യാനമായി സൃഷ്ടിക്കാന്‍ പാര്‍ട്ടിയെ സഹായിച്ചു. യഥാര്‍ഥത്തില്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഇന്ത്യയെ 'ജനാധിപത്യത്തിന്റെ മാതാവ്' (Mother of democracy) എന്ന് വിശേഷിപ്പിച്ച് ജനാധിപത്യമെന്ന ആശയത്തിന് തന്നെ കാര്യമായ ചില മാറ്റങ്ങള്‍ പാര്‍ട്ടി വരുത്തിയിട്ടുണ്ട്.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയം ഏറെക്കുറെ ഏകപക്ഷീയമാണ്. ബി.ജെ.പി അനുകൂലികള്‍ നരേന്ദ്ര മോദിയുടെ ഭരണ നേട്ടങ്ങള്‍ ആഘോഷിക്കുകയും അതേസമയം ഭാവിയില്‍ പാര്‍ട്ടി അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള അര്‍ഥപൂര്‍ണമായ സംവാദങ്ങളെ മനഃപൂര്‍വം വിസ്മരിക്കുകയും ചെയ്യുന്നു. വര്‍ധിച്ചു വരുന്ന സ്വയംഭരണത്തിന്റെ തകര്‍ച്ചയിലും സേഛാധിപത്യ പ്രവണതയിലും അധിഷ്ഠിതമായ പിന്തിരിപ്പന്‍ ജനാധിപത്യ ആശയങ്ങളിലും ഗൗരവമേറിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈയൊരു വിമര്‍ശനം ബി.ജെ.പിയുടെ രാഷ്ട്രീയ ചലനാത്മകതയ്ക്കും അവരുടെ ഘടനകള്‍ക്കും വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. തത്ഫലമായി, ലിബറല്‍ ജനാധിപത്യത്തിന് ഉള്ളില്‍ നിന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയിലുള്ള ബി.ജെ.പിയുടെ കഴിവിനെ കുറിച്ച് യാതൊരുവിധ ചര്‍ച്ചയും നടക്കുന്നില്ല. പ്രത്യേകിച്ച്, മോദിയുടെ നേതൃത്വത്തില്‍ 2024 തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങുകയാണവര്‍. ഇക്കാരണത്താല്‍ ഇന്ത്യയിലെ നിലവിലെ ജനാധിപത്യ അവസ്ഥകളെ ഗ്രഹിക്കാന്‍ ബി.ജെ.പിയുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. ഈ കാര്യത്തില്‍ നാല് നിര്‍ണായക പ്രശ്‌നങ്ങള്‍ ഞാന്‍ കാണുന്നു.
മോദിയുടെ 'നേതാവ്' ആയിട്ടുള്ള ഉയര്‍ച്ച പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചതിന്റെ പ്രധാന ഘടകമാണ്. മോദിയെ കേവലം സ്വാധീനമുള്ള നേതാവ് എന്നതിലുപരി അവരുടെ രാഷ്ട്രീയ ചിഹ്നമായിട്ട് കൂടി ബി.ജെ.പി പ്രതിഷ്ഠിച്ചു.
ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുപ്പ് വിജയം സദാസമയം അനുകൂലമാവില്ല എന്ന് പരമപ്രധാനമായി ഓര്‍ത്തിരിക്കണം. വിജയിക്കുന്ന പാര്‍ട്ടിക്ക് തങ്ങളുടെ ആഭ്യന്തര ഘടനയില്‍ പ്രതിസന്ധിയുണ്ടാവാത്ത രീതിയില്‍ തെരഞ്ഞെടുപ്പ് വിജയത്തെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതേസമയം തന്നെ, ഭാവിയിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുകയും വേണം. മോദിയുടെ 'നേതാവ്' ആയിട്ടുള്ള ഉയര്‍ച്ച പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചതിന്റെ പ്രധാന ഘടകമാണ്. മോദിയെ കേവലം സ്വാധീനമുള്ള നേതാവ് എന്നതിലുപരി അവരുടെ രാഷ്ട്രീയ ചിഹ്നമായിട്ട് കൂടി ബി.ജെ.പി പ്രതിഷ്ഠിച്ചു. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ പാര്‍ട്ടി മോദിക്ക് ഇരട്ട ഉത്തരവാദിത്വം നല്‍കി. ഒന്ന് ബി.ജെ.പിയുടെ രാഷ്ട്രീയ ചിഹ്നമായി പ്രതിഷ്ഠിക്കുന്നതിലൂടെ പുതിയ രാഷ്ട്രീയ വേഷങ്ങള്‍ അദ്ദേഹത്തിന് കണ്ടെത്തണം. അതുപോലെ തന്നെ തന്റെ സ്വന്തം പ്രതിഛായ നിലനിര്‍ത്താനും ഉയര്‍ത്താനും ഫലപ്രദമായ ആശയവിനിമയങ്ങളുടെ ചുമതല കൂടി നിര്‍വഹിക്കണം.
മോദിയോടുള്ള അമിത വിശ്വാസം പാര്‍ട്ടിക്കുള്ളില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ഒരു വശത്ത് പാര്‍ട്ടിയുടെ 'സ്ഥിരം പ്രകടനക്കാരന്‍' ആകാന്‍ മോദിക്ക് കഴിയില്ല. മറുവശത്ത്, ഈ പ്രശ്‌നങ്ങള്‍ പൂര്‍ണമായും 'കേന്ദ്രീകരണം' എന്ന് വിളിക്കപ്പെടുന്നതില്‍ നിന്ന് ഉടലെടുത്തതല്ല. മറിച്ച്, ഒരു ബദല്‍ രാഷ്ട്രീയ സംവിധാനത്തെ കുറിച്ച് പാര്‍ട്ടി ഇതുവരെ ആലോചിച്ചിട്ടില്ല എന്നതാണ്.
രണ്ടാമത്തെ നിര്‍ണായക വിഷയം, പാര്‍ട്ടിക്കുള്ളിലെ ബുദ്ധിജീവികളെ പാര്‍ശ്വവത്കരിക്കുന്നു എന്നതാണ്. സമഗ്ര മാനവികതയുടെയും സാംസ്‌കാരിക ദേശീയതയുടെരണ്ടാം തര നേതൃത്വത്തെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളൊന്നും പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നില്ല.യും പ്രത്യയ ശാസ്ത്രം വലിയ ബൗദ്ധിക അഭിമാനത്തോടെയാണ് ബി.ജെ.പി അവതരിപ്പിക്കാറുള്ളത് എന്നത് ശ്രദ്ധേയമാണ്. ദീന്‍ദയാല്‍ ഉപാധ്യായ, അടല്‍ ബിഹാരി വാജ്പേയി, ബല്‍രാജ് മധോക്, എല്‍.കെ അദ്വാനി, അരുണ്‍ ഷൂരി പോലുള്ളവര്‍ ചില ഉദാഹരണങ്ങള്‍. ജനസംഘത്തിനും ബി.ജെ.പിക്കും ബൗദ്ധിക പിന്തുണ നല്‍കുന്നതില്‍ രാഷ്ട്രീയ സ്വയംസേവക് സംഘിന് വലിയ പങ്കുണ്ട്. എന്നിരുന്നാലും, പാര്‍ട്ടിക്കുള്ളിലെ ബൗദ്ധിക വിഭാഗം ആദ്യത്തെ പോലെ സജീവമല്ല. രാകേഷ് സിന്‍ഹയോ രാം മാധവോ പോലുള്ള പണ്ഡിതന്മാരൊഴികെ, കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ട തലത്തില്‍ ബി.ജെ.പിക്ക് ബുദ്ധിജീവികളില്ല. ബൗദ്ധിക പണ്ഡിതരോടുള്ള ഈ തരംതാഴ്ത്തല്‍ പാര്‍ട്ടിയുടെ ആദ്യകാല സംസ്‌കാരങ്ങളെ ബാധിക്കുമെന്ന് വിലയിരുത്താം.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്ഥാനമായി ബി.ജെ.പി ഉയര്‍ന്നു. സുരക്ഷിതമായ രാഷ്ട്രീയ ഭാവിക്കായി പ്രതിപക്ഷ നേതാക്കള്‍ ബി.ജെ.പിയെ ആശ്ലേഷിക്കുന്നത് സ്വാഭാവികമായിത്തീര്‍ന്നു. ഇതേത്തുടര്‍ന്നാണ് വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നിരവധി നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇത്തരം രാഷ്ട്രീയക്കാരുടെ അമിതാവേശം പാര്‍ട്ടിക്ക് പല ദേശത്തും ബഹുജന അടിത്തറ പാകുന്നതില്‍ സഹായിച്ചു.
രാജ്യത്തെ ചില സ്വതന്ത്ര സംവിധാനങ്ങളാേടും സ്ഥാപനങ്ങളോടും ബി.ജെ.പി കാണിക്കുന്ന ഏകാധിപത്യ മനോഭാവവുമായി ബന്ധപ്പെട്ടതാണ് മൂന്നാമത്തെ വിഷയം. ജഡ്ജിമാരുടെ നിയമനം, പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളുടെ ഉപയോഗം, രാഹുല്‍ ഗാന്ധിയുടെ അയോഗ്യത എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബി.ജെ.പി നേതൃത്വം മുഴുവന്‍ സംവിധാനത്തെയും തങ്ങളുടെ വരുതിയിലാക്കാന്‍ ആഗ്രഹിക്കുന്നു എന്ന ശക്തമായ ധാരണ സൃഷ്ടിക്കുന്നു. ഈ വിമര്‍ശനത്തില്‍ തീര്‍ച്ചയായും യാഥാര്‍ഥ്യമുള്‍ക്കൊള്ളുന്നുണ്ട്. ബി.ജെ.പി രണ്ട് സഖ്യങ്ങളുടെ അവിഭാജ്യ ഘടകമാണ് എന്നത് മറക്കരുത്. സംഘ്പരിവാറിന്റെ പ്രത്യയ ശാസ്ത്രവും ദേശീയ ജനാധിപത്യ സംഖ്യം (എന്‍.ഡി.എ) എന്ന തെരഞ്ഞെടുപ്പ് സഖ്യവും ചേര്‍ന്നതാണത്. ഈ സഖ്യങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ബി.ജെ.പി ചില നൈതികത പാലിക്കേണ്ടതുണ്ട്. സ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള വര്‍ധിച്ചു വരുന്ന അധികാര പ്രവണത ബി.ജെ.പിക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപരീത ഫലം സൃഷ്ടിക്കും. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും പാര്‍ട്ടിക്ക് നിര്‍ണായക ഭൂരിപക്ഷമുണ്ട്. അതോടൊപ്പം തന്നെ, മോദിയുടെ ജനപ്രീതി ഇനിയും കുറഞ്ഞിട്ടില്ല താനും. അത്തരമൊരു പശ്ചാത്തലത്തില്‍, സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെ അവഗണിക്കേണ്ടതില്ല എന്നാണ് അഭിപ്രായം.
മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെ ബി.ജെ.പി പ്രവേശനമാണ് പാര്‍ട്ടിയുടെ നാലാമത്തെ പ്രശ്‌നം. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്ഥാനമായി ബി.ജെ.പി ഉയര്‍ന്നു. സുരക്ഷിതമായ രാഷ്ട്രീയ ഭാവിക്കായി പ്രതിപക്ഷ നേതാക്കള്‍ ബി.ജെ.പിയെ ആശ്ലേഷിക്കുന്നത് സ്വാഭാവികമായിത്തീര്‍ന്നു. ഇതേത്തുടര്‍ന്നാണ് വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നിരവധി നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇത്തരം രാഷ്ട്രീയക്കാരുടെ അമിതാവേശം പാര്‍ട്ടിക്ക് പല ദേശത്തും ബഹുജന അടിത്തറ പാകുന്നതില്‍ സഹായിച്ചു. ഈ നീക്കങ്ങള്‍ നേതാക്കള്‍ക്കും ഗുണം ചെയ്തു. ബി.ജെ.പിയുടെ അക്രമോത്സുകമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് തടസ്സമാകാത്ത രീതിയില്‍ സ്വന്തം മണ്ഡലത്തിലെ വോട്ടര്‍മാരെ അവര്‍ സംരക്ഷിച്ചു. എന്നിരുന്നാലും, ഈ രീതി ദീര്‍ഘകാലത്തേക്ക് പ്രയോജനമുണ്ടാക്കുകയില്ല. ഇത്തരത്തിലുള്ള പ്രൊഫഷണല്‍ രാഷ്ട്രീയക്കാര്‍ പലപ്പോഴും വിജയിക്കുന്ന പാര്‍ട്ടിയിലേക്ക് കൂറുമാറാന്‍ താത്പര്യപ്പെടുന്നു. മോദി പ്രഭാവം പരമാവധി മുതലെടുക്കുക എന്നതാണ് ഇവര്‍ ആഗ്രഹിക്കുന്നത്. പാര്‍ട്ടിക്ക് അധികാരം നിലനിര്‍ത്താനായില്ലെങ്കില്‍ ഈ രാഷ്ട്രീയക്കാര്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കില്ല. കര്‍ണാടകയും പശ്ചിമബംഗാളും ഈ പ്രവണതയുടെ വ്യക്തമായ രണ്ട് ഉദാഹരണങ്ങളാണ്.
ബി.ജെ.പി കേവലം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ മാത്രം പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയല്ല. മറിച്ച്, രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാണത്. അതുകൊണ്ട് തന്നെ, ബി.ജെ.പി നേരിടുന്ന വെല്ലുവിളികള്‍ നമ്മുടെ ജനാധിപത്യവുമായി ബന്ധപ്പെട്ടതാണ്. ഈ അര്‍ഥത്തില്‍ ഒരു ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പിയുടെ നിലനില്‍പ് രാഷ്ട്രീയമായി നിര്‍ണായകവും ജനാധിപത്യപരമായി അഭിലഷണീയവുമാണ്.
(ദി ടെലഗ്രാഫില്‍ എഴുതിയ ലേഖനത്തിന്റെ വിവര്‍ത്തനം നിര്‍വഹിച്ചത്: തശ്രീഫ് കിടങ്ങയം)