ഉരുള്‍പൊട്ടലിന് മനുഷ്യ ഇടപെടലുകളുമായി ബന്ധമുണ്ടോ?

കേരളത്തിലെ പശ്ചിമഘട്ട മലനിരകളിലെ മണ്ണിലെ ജൈവാംശത്തിന്റെ അളവ് 800-900 ഗ്രാം പ്രതി ടണ്‍ എന്ന നിലയിലേക്ക് ചുരുങ്ങിയിരിക്കുന്നു.

Update: 2024-08-14 17:41 GMT
Advertising

മനുഷ്യ താമസം ഒട്ടുമില്ലാത്ത വനമേഖലയില്‍ ഉരുള്‍പൊട്ടല്‍ സംഭവിച്ചിട്ടുണ്ടല്ലോ. ഉരുള്‍പൊട്ടലുകള്‍ക്ക് മനുഷ്യ ഇടപെടലുകളുമായി ബന്ധമില്ലെന്നതിന്റെ തെളിവല്ലേ ഇത്? ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുകളും ആയി ബന്ധപ്പെട്ട് ഉയരുന്ന ചര്‍ച്ചകള്‍ക്കിടയിലെ പ്രധാന വാദങ്ങളിലൊന്നാണിത്.

മണ്ണില്‍ ഉണ്ടായിരിക്കേണ്ട ജൈവാംശത്തിന്റെ (organic matter) അഭിലഷണീയ അളവ് 6-8 കിലോഗ്രാം പ്രതി ടണ്‍ ആണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, കേരളത്തിലെ പശ്ചിമഘട്ട മലനിരകളിലെ മണ്ണിലെ ജൈവാംശത്തിന്റെ അളവ് 800-900 ഗ്രാം പ്രതി ടണ്‍ എന്ന നിലയിലേക്ക് ചുരുങ്ങിയിരിക്കുന്നുവെന്ന യാഥാര്‍ഥ്യം വിസ്മരിക്കരുത്. 

കേരളത്തില്‍ അടുത്തകാലത്തായി സംഭവിച്ച ഉരുള്‍പൊട്ടലുകളില്‍ ചെറുതല്ലാത്ത സംഖ്യ വനമേഖലയില്‍ നടന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. ഇത് ചൂണ്ടിക്കാട്ടി മനുഷ്യ ഇടപെടലുമായി ഉരുള്‍പൊട്ടലിന് ബന്ധമില്ലെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത ചില കോണുകളില്‍ നിന്നെങ്കിലും ഉയരുന്നുണ്ട്. ഒറ്റനോട്ടത്തില്‍ ശരിയെന്ന് തോന്നുന്ന സാമ്പ്രദായിക യുക്തിയാണത്. 


എന്നാല്‍, മണ്ണിലെ ജലസാന്ദ്രീകരണം വളരെ വേഗത്തില്‍ സംഭവിക്കുന്നതിന്റെ പ്രധാന കാരണം ജലാംശം സംഭരിക്കാനുള്ള മണ്ണിന്റെ ശേഷി കുറയുന്നതാണ് എന്ന വസ്തുത ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. ജലം കിനിഞ്ഞിറങ്ങാനുള്ള മണ്ണിന്റെ ശേഷിയും (Soil permeability) മണ്ണിന്റെ സ്ഥിരതയും തമ്മിലുള്ള ബന്ധം സുവ്യക്തമാണ്. അതുപോലെ തന്നെ മണ്ണിന്റെ ജലവാഹകത്വശേഷിയും(Hydraulic Conductivity) ഉരുള്‍പൊട്ടല്‍ സംവേദകത്വവും (Landslide Susceptibility) തമ്മിലുള്ള ബന്ധവും സുപ്രധാനമാണ്. മണ്ണിലെ ജൈവാംശത്തിന്റെ അളവ് വര്‍ധിപ്പിച്ചും ചപ്പുചവറുകള്‍ കൊണ്ടുള്ള പുതപ്പുകളുടെ കനം വര്‍ധിപ്പിച്ചും മാത്രമേ ഈയൊരു പ്രശ്നം പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. മണ്ണില്‍ ഉണ്ടായിരിക്കേണ്ട ജൈവാംശത്തിന്റെ (organic matter) അഭിലഷണീയ അളവ് 6-8 കിലോഗ്രാം പ്രതി ടണ്‍ ആണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

എന്നാല്‍, കേരളത്തിലെ പശ്ചിമഘട്ട മലനിരകളിലെ മണ്ണിലെ ജൈവാംശത്തിന്റെ അളവ് 800-900 ഗ്രാം പ്രതി ടണ്‍ എന്ന നിലയിലേക്ക് ചുരുങ്ങിയിരിക്കുന്നുവെന്ന യാഥാര്‍ഥ്യം വിസ്മരിക്കരുത്. സ്വാഭാവിക വനമേഖലയുടെ വിസ്തൃതിയില്‍ സംഭവിച്ച മാറ്റങ്ങളും അടിക്കാടുകളുടെയും വനത്തിന്റെ തന്നെയും നാശവും ഇതിന് പിന്നിലെ കാരണങ്ങളാണ്. വനമേഖലയില്‍ വര്‍ധിച്ചുവരുന്ന ഉരുള്‍പൊട്ടലിന്റെ കാരണം മനുഷ്യ ഇടപെടല്‍ മൂലമുണ്ടായ വനനാശം തന്നെയാണെന്ന് കണ്ടെത്താന്‍ വലിയ വിഷമമില്ല.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - കെ. സഹദേവന്‍

Writer

Similar News