വീരമൃത്യു വരിച്ച ജവാന്റെ മകളെ പൊതുമധ്യത്തില്‍ വലിച്ചിഴച്ച് ഗുജറാത്ത് പൊലീസ്

Update: 2017-12-02 10:36 GMT
Editor : Muhsina
വീരമൃത്യു വരിച്ച ജവാന്റെ മകളെ പൊതുമധ്യത്തില്‍ വലിച്ചിഴച്ച് ഗുജറാത്ത് പൊലീസ്
Advertising

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയെ കാണാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാന്റെ മകള്‍ക്ക് പൊതുമധ്യത്തില്‍ അപമാനം. മുഖ്യമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ട..

ഗുജറാത്ത് മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് പൊതുമധ്യത്തില്‍ അപമാനം. വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാന്റെ മകളാണ് മുഖ്യമന്ത്രി വിജയ് രൂപാണിയെ കാണാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് അപമാനിക്കപ്പെട്ടത്. മുഖ്യമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ട പെണ്‍കുട്ടിയെ പൊലീസ് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു.

ബിഎസ്എഫ് ജവാനായ അശോക് താവ്ഡിയുടെ മകള്‍ രൂപല്‍ താഡ്‌വിയാണ് പൊതുമധ്യത്തില്‍ വെച്ച് അപമാനിക്കപ്പെട്ടത്. പിതാവിന്റെ മരണത്തോടെ രൂപലിനും കുടുംബത്തിനും ഗുജറാത്ത് സര്‍ക്കാര്‍ ഭൂമി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വാഗ്ദാനം നല്‍കിയ ഭൂമി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നല്‍കിയില്ല. ഭൂമി ലഭിക്കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ കുറേ കാലമായി പെണ്‍കുട്ടി പ്രതിഷേധമറിയിച്ചിരുന്നു.

ഡിസംബര്‍ ഒന്നിന് മുഖ്യമന്ത്രി ഒരു റാലിയെ അഭിസംബോധന ചെയ്യവെ സദസിലുണ്ടായിരുന്ന രൂപല്‍ മുഖ്യമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്റ്റേജിനടുത്തേക്ക് നീങ്ങുകയായിരുന്നു. ഇതോടെ പെണ്‍കുട്ടിയെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോയി. സുരക്ഷാ വീഴ്ചകള്‍ സൃഷ്ടിച്ചതിനാണ് രൂപലിനെയും ബന്ധുക്കളെയും പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ‘ബിജെപിയുടെ അഹങ്കാരം അതിന്റെ ഔന്നത്യത്തില്‍’ എന്ന് കമന്റു ചെയ്തുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

Full View
Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News