ഗുജറാത്ത് തെരഞ്ഞടുപ്പിലേക്കും ഇനി യോഗി ആദിത്യനാഥ് 

Update: 2018-04-21 08:42 GMT
Editor : rishad
ഗുജറാത്ത് തെരഞ്ഞടുപ്പിലേക്കും ഇനി യോഗി ആദിത്യനാഥ് 
Advertising

ഗുജറാത്തില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പിന് സ്റ്റാര്‍ ക്യാമ്പയിനറായി യോഗിയേയും ബി.ജെ.പി നേതൃത്വം നിശ്ചയിച്ചു

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഇനി ഗുജറാത്ത് ദൗത്യം. ഗുജറാത്തില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പിന് സ്റ്റാര്‍ ക്യാമ്പയിനറായി യോഗിയേയും ബി.ജെ.പി നേതൃത്വം നിശ്ചയിച്ചു. ഡിസംബറിലാണ് മോദിയുടെ തട്ടകമായ ഗുജറാത്തില്‍ തെരഞ്ഞടുപ്പ്. യോഗിയുടെ യു.പി മുഖ്യമന്ത്രിയായുള്ള നിയമനം ദേശീയതലത്തില്‍ മാത്രമല്ല അന്തര്‍ദേശീയ തലത്തിലും അഭിനന്ദനമര്‍ഹിച്ചതാണ്, അത് കൊണ്ട് തന്നെ ഗുജറാത്തിലെ തെരഞ്ഞടുപ്പ് പ്രചാരണത്തിന് അദ്ദേഹം വരുന്നത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന് ബി.ജെ.പി ഗുജറാത്ത് അദ്ധ്യക്ഷന്‍ പറഞ്ഞു.

അതേസമയം യോഗി ഗുജറാത്തില്‍ തെരഞ്ഞടുപ്പ് പ്രചാരണത്തിനെത്തുന്നത് വോട്ട് ധ്രൂവീകരണം ലക്ഷ്യമിട്ടാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഗുജറാത്ത് തെരഞ്ഞടുപ്പ് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്‌നമാണ്. തുടര്‍ച്ചയായ അഞ്ചാം തവണയും അധികാരത്തിലേറാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മുന്‍ കാലങ്ങളിലാത്തപോലത്തെ പ്രതിസന്ധി ഇക്കുറി ഗുജറാത്തിലുണ്ട്. കോണ്‍ഗ്രസിന് പുറമെ അരവിന്ദ് കെജരിവാളിന്റെ എ.എ.പിയും ഇക്കുറി ഗുജറാത്തിന്റെ മണ്ണില്‍ മാറ്റുരക്കുന്നുണ്ട്.

യോഗിക്ക് പുറമെ മറ്റു ബി.ജെ.പി മുഖ്യമന്ത്രിമാരെയും ഗുജറാത്ത് തെരഞ്ഞടുപ്പില്‍ രംഗത്തിറക്കുന്നുണ്ട്. മോദിയും അമിത് ഷായും തന്നെയാവും ഗുജറാത്ത് തെരഞ്ഞടുപ്പിനും നേതൃത്വം നല്‍കുക.

Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News