ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചു
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആനന്ദിബെന്‍ തന്‍റെ രാജിസന്നദ്ധത അറിയിച്ചത്. രാജി സംസ്ഥാന ബിജെപി നേതൃത്വം അംഗീകരിച്ചു
ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചു. ബിജെപി സംസ്ഥാന നേതൃത്വം രാജി അംഗീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ആനന്ദിബെന്‍ രാജിസന്നദ്ധത അറിയിച്ചത്. മുഖ്യമന്ത്രിയുടെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന് രണ്ട് മാസം മുമ്പു തന്നെ പാര്‍ട്ടി നേതൃത്വത്തോട് അഭ്യര്‍ഥിച്ചിരുന്നതാണെന്ന് പോസ്റ്റില്‍ അവര്‍ വ്യക്തമാക്കി.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പദത്തിലേക്ക് ആനന്ദിബെന്‍ പട്ടേല്‍ എത്തിയത്. സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായത്തിന്‍റെ പ്രക്ഷോഭം സര്‍ക്കാരിനെയും ബിജെപിയെയും ഏറെ പ്രതിരോധത്തിലാക്കിയിരിക്കുന്നു. നാല് ദലിത് ബാലന്‍മാരെ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് ദലിത് വിഭാഗക്കാരുടെ പ്രക്ഷോഭം ചൂടുപിടിക്കുന്നതിനിടെയാണ് സ്ഥാന ത്യാഗത്തിനുള്ള സന്നദ്ധത വ്യക്തമാക്കി ആനന്ദിബെന്‍ പട്ടേല്‍ രംഗതെത്തിയിട്ടുള്ളത്. ആനന്ദിബെന്‍ പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റണമെന്ന് ബിജെപിയിലെ തന്നെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.
છેલ્લા 30 વર્ષથી ભારતીય જનતા પાર્ટીમાં કાર્યકર્તા તરીકે કામ કરતાં કરતાં મને અનેકવિધ જવાબદારીઓ સંભાળવાની તક મળી છે. સંગઠન...
Publicado por Anandiben Patel em Segunda, 1 de agosto de 2016