ഗുജറാത്ത് മുഖ്യമന്ത്രി ആര്..? ബിജെപിയില്‍ ആശയക്കുഴപ്പം

Update: 2018-05-15 10:16 GMT
Editor : Muhsina
ഗുജറാത്ത് മുഖ്യമന്ത്രി ആര്..? ബിജെപിയില്‍ ആശയക്കുഴപ്പം
Advertising

ഗുജറാത്ത് മുഖ്യമന്ത്രി യെ തീരുമാനിക്കുന്നതില്‍ ‍ ബിജെപിയില്‍ ആശയക്കുഴപ്പം. ദേശീയ നേതൃത്വം വിജയ് രൂപാനിക്ക് പകരം സമൃതി ഇറാനി, നിതിന്‍ പട്ടേല്‍ എന്നിവരുള്‍പ്പടെയുള്ളവരെ പരിഗണിക്കുന്നതായാണ് വിവരം. ഹിമാചല്‍ പ്രദേശിലും..

ഗുജറാത്ത് മുഖ്യമന്ത്രി യെ തീരുമാനിക്കുന്നതില്‍ ‍ ബി ജെ പിയില്‍ ആശയക്കുഴപ്പം. ദേശീയ നേതൃത്വം വിജയ് രൂപാനിക്ക് പകരം സമൃതി ഇറാനി, നിതിന്‍ പട്ടേല്‍ എന്നിവരുള്‍പ്പടെയുള്ളവരെ പരിഗണിക്കുന്നതായാണ് വിവരം. ഹിമാചല്‍ പ്രദേശിലും മുഖ്യമന്ത്രിയെ കണ്ടെത്തല്‍ ബി ജെ പിക്ക് തലവേദനയാവുകയാണ്.

കടുത്ത പോരാട്ടത്തിനൊടുവിൽ ആറാം തവണയും അധികാരം പിടിച്ചെങ്കിലും ഗുജറാത്തിൽ സീറ്റുകളുടെ എണ്ണം കുറഞ്ഞത് ബി ജെ പി കാന്പില്‍ വലിയ നിരാശ പടര്‍ത്തിയിട്ടുണ്ട്. ഈ ക്ഷിണം പരിഹരിക്കത്തവിധം സര്‍ക്കാര്‍ രൂപീകരണിക്കാനാണ് ബി ജെ പി ശ്രമം.നേതാക്കള്‍ക്കിടയിലെ ഐക്യം നിലനിര്‍ത്തുന്നതില്‍ വിജയിച്ചെങ്കിലും മുഖ്യമന്ത്രി വിജയ് രൂപാനിക്ക് ജനപ്രീതി കൈവരിക്കാനായിട്ടില്ലെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഉപ മുഖ്യമന്ത്രി നിതിന്‍ ഭായ് പട്ടേല്‍, കേന്ദ്ര മന്ത്രി സമൃതി ഇറാനി എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന് സൂചനകളുണ്ട്. പാര്‍ട്ടിയോട് ഇടഞ്ഞ് നില്‍ക്കുന്നപട്ടേല്‍ വിഭാഗത്തെ തെല്ലെങ്കിലും അനുനയിപ്പിക്കാന്‍ നിതിന്‍ പട്ടേലിനെ മുഖ്യമന്ത്രിയാക്കുന്നത് സഹായിക്കുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുയ എന്നാല്‍ സംസ്ഥാന നേതാക്കളില്‍ ഭൂരിഭാഗവും വിജയ് രൂപാനിക്കൊപ്പമാണ്.

ഈ സാഹരചര്യത്തില്‍ സര്‍ക്കാര്‌ രൂപീകരണ ചര്‍ച്ചകള്‍ക്കായി കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്ലി അഹമ്മദാബാദിലെത്തി. ഹിമാചലിലെ സ്ഥിതിയും മറിച്ചല്ല.മുഖ്യമന്ത്രിസ്ഥാനത്തേക്ക് കുപ്പായം തുന്നിവെച്ച പ്രേംകുമാര്‍ ധുമാലും പാര്‍ട്ടി അധ്യക്ഷന്‍ സത്പാല്‍ സിങ് സതിയും തോറ്റതോടെ മുഖ്യമന്ത്രിയായി കേന്ദ്രമന്ത്രിമാരായ ജെപി നഡ്ഡയേയോ തവാര്‍ ചന്ദ് ഗെഹ്ലോട്ടിനേയോ ഹിമാചല്‍മുന്‍ മന്ത്രി പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതരാമനാണ് ഹിമാചല്‍ പ്രദേശിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രധാന മന്ത്രി യുടെ സാനിധ്യത്തില്‍ നാളെ ചേരുന്ന നേതൃയോഗത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News