ആംബുലന്‍സ് നിഷേധിച്ചു; പിഞ്ചു കുഞ്ഞിന്‍റെ മൃതദേഹം കെട്ടിപിടിച്ച് ഒരു രാത്രി തള്ളിനീക്കി മാതാവ്
1500 രൂപ നല്‍കിയാല്‍ മാത്രമെ വാഹനം എടുക്കുകയുള്ളുവെന്ന് ആംബുലന്‍സ് ഡ്രൈവര്‍ തന്നോട് പറഞ്ഞതായി കുഞ്ഞിന്‍റെ മാതാവ് ഇമ്രാന പറഞ്ഞു
രണ്ടു വയസുകാരിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആംബുലന്‍സി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മൃതദേഹവുമായി ഒരു രാത്രി മുഴുവന്‍ അമ്മ ആശുപത്രിയില്‍ കഴിച്ചു കൂട്ടി. ഉത്തര്‍പ്രദേശിലെ മീറട്ടിലാണ് സംഭവം, കഴിഞ്ഞയാഴ്ചയാണ് രണ്ട് വയസുകാരിയായ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും 1500 രൂപ നല്‍കിയാല്‍ മാത്രമെ വാഹനം എടുക്കുകയുള്ളുവെന്ന് ആംബുലന്‍സ് ഡ്രൈവര്‍ തന്നോട് പറഞ്ഞതായി കുഞ്ഞിന്‍റെ മാതാവ് ഇമ്രാന പറഞ്ഞു. ആശുപത്രിയില്‍ നിന്നും അമ്പത് കിലോമീറ്റര്‍ അകലെയാണ് ഇവരുടെ ഗ്രാമം,
ഇതേതുടര്‍ന്ന് ഒരു രാത്രി മുഴുവന്‍ മകളുടെ മൃതദേഹത്തില്‍ കെട്ടിപിടിച്ച് ആശുപത്രിയില്‍ കഴിച്ചു കൂട്ടാന്‍ നിര്‍ബന്ധിതരായ ഇവരെ പിന്നീട് ഒരു സ്വകാര്യ ആംബുലന്‍സ് ഒരുക്കി പിറ്റേന്ന് നാട്ടിലേക്ക് അയക്കുകയായിരുന്നു.