ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിന് സാധ്യത; ചുഴലിക്കാറ്റാവുമെന്ന ആശങ്ക വേണ്ട

Update: 2018-05-24 05:34 GMT
Editor : Muhsina
ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിന് സാധ്യത; ചുഴലിക്കാറ്റാവുമെന്ന ആശങ്ക വേണ്ട
Advertising

ഉള്‍ക്കടലില്‍ നാല്‍പത് മുതല്‍ അന്‍പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മൂന്നുദിവസത്തേയ്ക്ക് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചു...

ആൻഡമാനിൽ രൂപം കൊണ്ട ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ എത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയില്ല. എന്നാല്‍, ഉള്‍ക്കടലില്‍ നാല്‍പത് മുതല്‍ അന്‍പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മൂന്നുദിവസത്തേയ്ക്ക് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒരാഴ്ച മുൻപാണ് ആൻഡമാനിൽ ന്യൂനമർദ്ദം രൂപം കൊണ്ടത്. ഒറീസയിൽ നിന്നും 1200 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ന്യൂനമർദ്ദമുള്ളത്. ചുഴലിക്കാറ്റിനുള്ള സാധ്യത വിരളമാണ്. രണ്ടു ദിവസത്തിനുള്ളില്‍ ന്യൂനമർദ്ദം ആന്ധ്ര, ഒറീസ തീരങ്ങളിലേക്ക് നീങ്ങും. എന്നാൽ ദുരന്തങ്ങൾക്ക് സാധ്യതയില്ല. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളെ ന്യൂനമർദ്ദം ബാധിക്കില്ല. വടക്കെ ചെന്നൈയിൽ ഗുണകരമായ മഴ ലഭിയ്ക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News